മോദിയെ നേരിടാൻ രാഹുൽ, ബൂത്തുതലം മുതൽ സംഘടന ശക്തിപ്പെടുത്താൻ നിർദേശം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ സഖ്യം രൂപീകരിക്കുന്നതിനെ പിന്തുണച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിൽ ഭൂരിപക്ഷം. പാര്‍ട്ടിക്ക് സ്വാധീനമുള്ള പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ 150 വരെ നേടാനാകും.സഖ്യത്തിലൂടെ ബാക്കി സീറ്റുകളില്‍ വിജയിക്കാനാകുമെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ പി. ചിദംബരം പറഞ്ഞു.ബൂത്ത് തലം മുതല്‍ സംഘടന ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ഗാന്ധി നേതൃത്വം നല്‍കണമെന്നും പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.
അതേസമയം, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യശത്രുവായ ബി.ജെ.പിയെ തോല്പിക്കാന് പ്രാദേശിക സഖ്യങ്ങള്‍ അനിവാര്യമാണെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധി. ഇതിനായി പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കണമെന്നും ആ സഖ്യത്തിന് കോണ്‍ഗ്രസായിരിക്കണം നേതൃത്വം നല്‍കേണ്ടതെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കവെയാണ് സോണിയ ഗാന്ധി ഇക്കാര്യങ്ങള്‍ പറഞ്ഞത്.ആര്.എസ്.എസിന്റേയും ബി.ജെ.പിയുടേയും മറ്റു സംഘപരിവാര്‍ സംഘടനകളുടെയും പണാധിപത്തെ മറികടക്കാന്‍ പ്രാദേശിക തലത്തില്‍ തന്ത്രപ്രധാനമായ സഖ്യങ്ങള്‍ ആവശ്യമാണ്. വ്യക്തിപരമായ താല്പര്യങ്ങള് നേതാക്കള്‍ മാറ്റണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.
അധികാരം നടഷ്ടപ്പെടും എന്ന ഭയമാണ് ലോക്ള്സഭയിലെ മറുപടി പ്രസംഗത്തില്‍ കണ്ടത്.ജനാധിപത്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന ഭരണകൂടത്തിന്റെ പിടിയില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ ചുമതലയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.അതേസമയം, രാജ്യ പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും വേണ്ട നയങ്ങള്‍ക്കു പകരം ആത്മപ്രശംസയും വ്യാജപ്രചാരണങ്ങളുമാണ് മോദി നടത്തുന്നതെന്ന് മന്മോഹന് പറഞ്ഞു.. രാജ്യത്ത് സാമൂഹ്യ സൗഹാര്‍ദ്ദവും സാമ്പത്തിക വികസനവും തിരിച്ചുകൊണ്ടുവരുന്നതിനുള്ള രാഹുല്‍ ഗാന്ധിയുടെ പ്രയത്നങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
തുടര്‍ച്ചയായി സ്വയം പുകഴ്ത്തുന്നതും പൊള്ളയായ വാഗ്ദാനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ശക്തമായ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് പകരമാവില്ലെന്ന് മന്മോഹന് സിങ് പറഞ്ഞു.2022ഓടുകൂടി കാര്‍ഷിക മേഖലയില്‍നിന്നുള്ള വരുമാനം ഇരട്ടിയാകുമെന്ന് മോദി പറയുന്നു. അങ്ങനെ സംഭവിക്കണമെങ്കില്‍ കാര്‍ഷിക രംഗത്തെ വളര്‍ച്ചാനിരക്ക് 14 ശതമാനമെങ്കിലും ആകണം. എന്നാല്‍ നിലവില്‍ അതിന്റെ യാതൊരു ലക്ഷണങ്ങളും കാണാനില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു
രാഹുല്‍ പാര്‍ട്ടി തലപ്പത്ത് എത്തിയശേഷമുള്ള പുനസംഘടിപ്പിച്ച പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗമായിരുന്നു ഇത്. അതേസമയം ബിജെപി ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുമ്പോള്‍ ഇന്ത്യയുടെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിനായി പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്നും ്അദേഹം ആവശ്യപ്പെട്ടു.
പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പരിചയസമ്പത്തിന്റെയും ഊര്‍ജത്തിന്റെയും കേന്ദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അടിച്ചമര്‍ത്തപ്പെടുന്ന നിരവധി ആളുകളുണ്ടെന്നും ഇവരുടെയും രാജ്യത്തിന്റെയും ഉന്നമനത്തിനായി വേണം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കത്തെ ചെറുക്കണമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.