ക്രിക്കറ്റ് ഓംബുഡ്സമാനെതിരെ ടി സി മാത്യു: തനിക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ്
ക്രിക്കറ്റ് ഓംബുഡ്സമാനെതിരെ വിമര്‍ശനവുമായി ടി സി മാത്യു. ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് ആണെന്നും ടി സി മാത്യു പറഞ്ഞു. കെസിഎ സെക്രട്ടറിയുമായുടെ അഴിമതി മറയ്ക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ടി സി മാത്യു പ്രതികരിച്ചു.
അതേസമയം, അന്വേഷണ കമ്മീഷന് തന്റെ വാദം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. കെസിഎ ഭാരവാഹികളുടെ അഴിമതികള്‍ കൃത്യ സമയത്ത് പുറത്തുവിടുമെന്നും മാത്യു അറിയിച്ചു. ഓംബുഡ്സമാന്റെ പദവിയിലിരുന്ന് ധൂര്‍ത്ത് നടത്തുകയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ടി സി മാത്യു പ്രതികരിച്ചു.
ഇടുക്കിയിലെ സ്റ്റേഡിയം നിര്‍മാണത്തില്‍ ടി സി മാത്യു ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. 2 കോടി 16 ലക്ഷം രൂപയുടെ തിരിമറി നടന്നതായാണ് കണ്ടെത്തല്‍. 44 ലക്ഷം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ടി സി മാത്യുവില്‍ നിന്ന് പണം തിരിച്ച് പിടിക്കണമെന്ന് ഓംബുഡ്സ്മാന് അറിയിച്ചു. രണ്ട് മാസത്തിനകം മാത്യു പണം തിരിച്ചടയ്ക്കണമെന്നും ഇല്ലെങഅകില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും ഓംബുഡ്സ്മാന് വ്യക്തമാക്കി.
മറൈന്‍ഡ്രൈവില്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്തതിന് 20 ലക്ഷം ചെലവാക്കിയെന്നും കാസര്‍ഗോഡ് 20 ലക്ഷം മുടക്കിയത് പുറംമ്പോക്ക് ഭൂമിയ്ക്കു വേണ്ടിയാണ് എന്ന് തെളിഞ്ഞു.കെസിഎയ്ക്ക് സോഫ്റ്റ് വെയര്‍ വാങ്ങിയിതില് 60 ലക്ഷത്തിന്റെ ക്രമക്കേടാണ് നടന്നതെന്നും കണ്ടെത്തി.
ടിസിയ്ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ തീര്‍പ്പുണ്ടാകുന്നതു വരെ കെസിഎ ആസ്ഥാനത്ത് എത്തരുതെന്ന് കെസിഎ ഓബുഡ്സ്മാന് ഉത്തവിട്ടിരുന്നു. കെസിഎയുടെ ഒരു ഓഫീസിലും കയറരുതെന്നായിരുന്നു നിര്‍ദ്ദേശം.
തൃശൂരില്‍ നിന്നുള്ള അഡ്വക്കേറ്റ് പ്രമോദാണ് ടിസിയ്ക്കെതിരെ ഓബുഡ്സ്മാനെ സമീപിച്ചിരുന്നു. അതേസമയം തന്റെ അവകാശം നിഷേധിക്കാന്‍ ആര്‍ക്കുമാകില്ലെന്നും ടിസി മാത്യു പറഞ്ഞു. കേരളാ ക്രിക്കറ്റിനെ സിഡി വിവാദവും പിടിച്ചുലയ്ക്കുന്നുണ്ട്. ഈ വിവാദത്തിന് പുതിയ തലം നല്‍കുന്നതാണ് ടിസിയുടെ അപ്രതീക്ഷിത ഇടപെടല്‍. ബിസിസിഐയുടെ വൈസ് പ്രസിഡന്റാണ് ടിസി. ഇതിനിടെ ചില ഗ്രൂപ്പ് മലക്കം മറിച്ചിലുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ടിസിയെ കൊണ്ട് ചിലര്‍ രാജിവയ്പിക്കുകയായിരുന്നു.