ഭൂ വിഷയങ്ങള്‍ : യു ഡി എഫ് ജില്ലാ ഹര്‍ത്താല്‍ -ജൂണ്‍ -7-ന്
െതാടുപുഴ:-
മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും, ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും, പത്തു ചെയിന്‍ മേഖലയില്‍ ഒരു ചെയിന്‍പോലും ഒഴിവാക്കാതെ എല്ലാവര്ക്കും പട്ടയം നല്‍കണമെന്നും, പട്ടയത്തിന് അപേക്ഷ നല്‍കിയിട്ടുള്ളവരില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കണമെന്നും, സെറ്റില്‍മെന്റ് മേഖലയില്‍ ആദിവാസികള്‍ക്കും മറ്റു കൈവശകാര്ക്കും പട്ടയം നല്‍കണമെന്നും, വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സഥലത്തിന് പട്ടയം നല്‍കണമെന്നും, പട്ടയ ഭൂമിയില്‍ കര്‍ഷകര്‍ നട്ടു വളര്‍ത്തിയ വൃക്ഷങ്ങള്‍ വെട്ടി മാറ്റാന്‍ അനുവദിക്കണമെന്നും, പട്ടയ ഭൂമിയില്‍ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കത്ത രീതിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ നമിര്മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ അനുവദിക്കണമെന്നും, റബ്ബര്‍, ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക് താങ്ങു വില പ്രഖ്യാപിക്കണമെന്നും, യു ഡി എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു സംബന്ധിച്ച് കാലവിളമ്പമില്ലാതെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും, മറ്റും ആവശ്യപ്പെട്ടു കൊണ്ട് യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 7-ന് (വ്യാഴം) രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഹര്‍ത്താല്‍ ആചരിക്കും.
ഹര്‍ത്താല്‍ വിജയിപ്പിക്കുവാന്‍ ഏവരും സഹകരിക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയര്മാന് അഡ്വക്കേറ്റ് എസ് അശോകന്, കണ്‍വീനര്‍ റ്റി എം സലീം, ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് എം എസ് മുഹമ്മദ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് മാര്ട്ടിന് കെ മാണി, സി എം പി ജില്ലാ സെക്രട്ടറി കെ സുരേഷ് ബാബു, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി സി കെ ശിവദാസ് എന്നിവര്‍ അറിയിച്ചു.
പാല്, പത്രം, കുടിവെള്ളം, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ തുടങ്ങിയ അത്യാവശ്യ മേഖലകളും, വിവാഹം, മരണം മുതലായ അടിയന്തിര ചടങ്ങുകളും, വിവിധ തീര്‍ത്ഥാടനങ്ങളും, ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായും, ഹര്‍ത്താല്‍ സമാധാനപൂര്‍ണമായി വിജയിപ്പിക്കുവാന്‍ നേതാക്കളും പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും യു ഡി എഫ് നേതാക്കള്‍ അറിയിച്ചു.