നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരാം; പ്രതിവര്‍ഷം 50,000 രൂപ വരെ ചെലവാക്കാം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരാം. എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ചതിനു പിന്നാലെ വിമാന യാത്രയ്ക്കുള്ള ആനുകൂല്യവും അനുവദിച്ചു. പ്രതിവർഷം 50,000 രൂപയുടെ വിമാനയാത്ര ആനുകൂല്യമാണ് നൽകുന്നത്. ബില്ലിൽ ഭേദഗതിവരുത്തിയാണ് പുതിയ ആനുകൂല്യം നൽകുന്നത്.
നിയമസഭാ സമിതികളില്‍ പങ്കെടുക്കാനെത്തുന്ന എംഎല്‍എമാര്‍ക്ക് വിമാനക്കൂലി നല്‍കാനുള്ള നിര്‍ദേശമാണ് സബ്ജറ്റ് കമ്മിറ്റി നല്‍കിയിരുന്നത്. എന്നാല്‍, ഇന്നുചേര്‍ന്ന നിയമസഭാ സമ്മേളനത്തിലാണ് ഇത് ഭേദഗതി ചെയ്ത് സമ്മേളനത്തില്‍ പങ്കെടുക്കുന്ന എംഎല്‍എമാര്‍ക്കും വിമാനക്കൂലി അനുവദിക്കാന്‍ തീരുമാനമായത്.
മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂട്ടാനുള്ള ബില്ലും നിയമസഭ പാസാക്കി. 39,500 രൂപയില്‍നിന്ന് എഴുപതിനായിരം രൂപയായാണ് എംഎൽഎമാരുടെ ശമ്പളം വര്‍ധിക്കുന്നത്. കൂടാതെ മണ്ഡലം അലവന്‍സായി 25000 രൂപയും ലഭിക്കും. കുറഞ്ഞത് ഇരുപതിനായിരം രൂപ ബാറ്റയും മാസാമാസം എഴുതിയെടുക്കാം.
ടെലിഫോണ്‍ അനൂകൂല്യം 7500 ല്‍ നിന്ന് പതിനൊന്നായിരമായും ഓഫീസ് അലവന്‍സ് മൂവായിരത്തില്‍ നിന്ന് എണ്ണായിരമായും ഉയര്‍ത്തി. മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം കാബിനറ്റ് റാങ്കിലുള്ള 22 പേരുടെ ശമ്പളം 55000ല്‍ നിന്ന് 90000 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്ന ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എംഎല്‍എമാരുടെ ശമ്പളം ഉയര്‍ത്താനുള്ള നിര്‍ദേശം ഉയര്‍ന്നത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം വര്‍ധിപ്പിച്ചത് വഴി ഒരുമാസം സര്‍ക്കാരിന് 44 ലക്ഷം രൂപയുടെ അധികബാധ്യതയാണ് ഉണ്ടാവുന്നത്.