യു.എസ്.സൈന്യത്തില്‍ ട്രാന്സ്ജെന്േറഴ്സ് ; പരിമിതികള്‍ അംഗീകരിച്ച് ഡൊണാള്‍ഡ് ട്രംപ്
വാഷിംങ്ടണ്‍: യു.എസ്.സൈന്യത്തിലെ ട്രാന്സ്ജെന്റര് സൈനികരുടെ പരിധിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചു. ഇത്തരത്തിലൊരു നിലപാടില്‍ സൈന്യത്തില്‍ നിരവധി ട്രാന്‍സ്ജെന്റേഴ്സിന് അംഗീകാരം ലഭിക്കുമെന്നതാണ് ഉറപ്പാണ്. എന്നാല്‍, ലിംഗപരമായ പരിവര്‍ത്തനത്തിന് വിധേയരായിട്ടുള്ളവര്‍ സൈനിക സേവനത്തില്‍ നിന്നും അയോഗ്യരാക്കപ്പെടുമെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരത്തില്‍ പരിവര്‍ത്തനത്തിന് വിധേയരായവരെ ഒഴിവാക്കാന്‍ പെന്റഗണിന് തീര്‍ച്ചയായും സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള പോളിസി സംബന്ധിച്ച നയം പ്രതിരോധ സെക്രട്ടറി ജിം മാട്ടിസില് നിന്ന് പ്രസിഡന്റ് ട്രംപ് സ്വീകരിക്കുകയും ചെയ്തു. 2017 ജൂലായ് അഞ്ചിന് പുറപ്പെടുവിച്ച ട്രാന്‍സ്ജെന്‍ഡര്‍ സേനയുടെ പ്രസിഡന്റ് നിരോധനം ഭരണഘടനാ വിരുദ്ധമാണെന്നാണ് വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം.
പ്രൊഫഷണലായി എടുത്ത ഈ നയങ്ങള്‍ അമേരിക്കന്‍ ജനതയെ സംരക്ഷിക്കാന്‍ ശക്തമായ തരത്തില്‍ പ്രതിരോധ വകുപ്പിനെ സഹായിക്കുമെന്നും, അമേരിക്കയിലെ യുദ്ധങ്ങളെ നേരിടാനും വിജയിക്കാനും, ജനങ്ങളുടെ നിലനില്‍പ്പും വിജയവും ഉറപ്പുവരുത്താനും സഹായിക്കുന്നത് തന്നെയാണെന്നും പ്രപതിരോധ സെക്രട്ടറി ജിം മാറ്റിസ് ട്രംപിന് നല്കിയ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു.
പെന്റഗണിനെ നിയന്ത്രിച്ചിരുന്ന ട്രംപ് ട്രാന്‍സ്ജെന്റേഴ്സിന് സൈന്യത്തില്‍ നിരോധനം ഏര്പ്പെടുത്തുകയായിരുന്നുവെങ്കിലും, കഴിഞ്ഞ ഒക്ടോബറില്‍ കൊളംബിയ ഡിസ്ട്രിക്റ്റിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്ട് കോടതി ട്രംപ് നിരോധിച്ച ഈ തീരുമാനത്തെ ബ്ലോക്ക് ചെയ്തിരുന്നു. പിന്നീടുണ്ടായ ന്യായവിധിയില്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
അതേസമയം, ട്രംപിന്റെ പുതിയ ഉത്തരവ് പ്രതിരോധ സെക്രട്ടറിയും, ഹോംലാന്റ് സെക്രട്ടറിയും അംഗീകരിച്ചു. അതിനാല്‍ ഇനി ട്രാന്സ്ജെന്റായ വ്യക്തികള്‍ വഴിയും സൈനിക സേവനവുമായി ബന്ധപ്പെട്ട അനുയോജ്യമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കും.