ദേശീയ രഹസ്യാന്വേഷണ ശൃംഖലയുടെ തലപ്പത്ത് മന്മോഹന്റെ മരുമകന്
ന്യൂഡല്‍ഹി: ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിന് കരുത്തേകാന്‍ മോദി സര്‍ക്കാര്‍ നിയമിച്ചത് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ മരുമകനെ. ദേശീയ രഹസ്യാന്വേഷണ ശൃംഖലയുടെ ( നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് ) തലപ്പത്ത് മന്മോഹന് സിങ്ങിന്റെ മരുമകനും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ പട്നായിക്കിനെ നിയമിച്ചു.
2018, ഡിസംബര്‍ 31 വരെ നാറ്റ്ഗ്രിഡ്ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായാണ് പട്നായിക്കിനെ നിയമിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തില്‍ അഡീഷണല്‍ ഡയറക്ടറായി ഏറെ നാള് സേവനം അനുഷ്ടിച്ച പട്നായിക്, ഗുജറാത്ത് കേഡറില്‍ നിന്നുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്.
ആദ്യ സി.ഇ.ഒ. രഘുരാമന്റെ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ മുന്‍ സ്പെഷല്‍ സെക്രട്ടറി അശോക് പ്രസാദാണ് നാറ്റ്ഗ്രിഡ്ഡിന്റെ അധിക ചുമതല വഹിച്ചിരുന്നത്. കഴിഞ്ഞ ജനവരി മുതല്‍ ഈ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
വിവിധ ഏജന്‍സികളുടെയും മന്ത്രാലയങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ച്, രഹസ്യാന്വേഷണനിയമനിര്വഹണ വിഭാഗങ്ങളുമായി പങ്കുവെയ്ക്കാനുള്ള ശൃംഖലയാണ് ദേശീയ രഹസ്യാന്വേഷണ ശൃംഖല. തീവ്രവാദം ചെറുക്കാനുള്ള നടപടിയെന്ന നിലയ്ക്ക് 2011ലാണ് 3400 കോടി രൂപയുടെ ഈ പദ്ധതി ആരംഭിച്ചത്. നികുതി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഇടപാടുകള്‍, യാത്രാവിവരങ്ങള്എന്നീ വിവരങ്ങളെല്ലാം നാറ്റ്ഗ്രിഡ്ഡില് ലഭ്യമായിരിക്കും.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ കാലത്താണ് നാറ്റ്ഗ്രിഡ് പദ്ധതി ആരംഭിക്കുന്നത്.