കുഞ്ഞിന്റെ അണ്ണാക്ക് മറ്റൊരു സ്ത്രീയുടെ മുലയില്‍ തിരുകി കയറ്റിയ ഈ ചിത്രത്തില്‍ ഒരു മാതൃത്വ ഭാവവും കാണുന്നില്ല; തികഞ്ഞ ആണ് ലൈംഗിക നോട്ടത്തിലെ മുലയുടെ അറ്റത്തു കുഞ്ഞിനെ ഒട്ടിച്ച അശ്ലീലം; സദാചാര ഞരമ്പുകള്‍ രണ്ടു തവണ സ്വയംഭോഗം ചെയ്തുകാണും: മുലയൂട്ടല്‍ ചിത്രത്തിനെതിരെ രശ്മി നായര്‍
ജിലു ജോസഫ് മുലയൂട്ടുന്ന ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ മോഡലും ചുംബന സമര നായികയുമായ രശ്മി ആര് നായരും. രൂക്ഷമായ ഭാഷയിലാണ് രശ്മി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇതിനെ എതിര്‍ത്തിരിക്കുന്നത്. മാസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്റെ അണ്ണാക്ക് വരെ മറ്റൊരു സ്ത്രീയുടെ മുല തിരുകി കയറ്റി കൊമേര്‍ഷ്യല്‍ യൂസിനു ഫോട്ടോ എടുക്കുന്നതല്ല സാര്‍ ആക്റ്റിവിസം. ഈ കവര്‍ ഫോട്ടോ നോക്കി സദാചാര ഞരമ്പുകള്‍ രണ്ടു തവണ സ്വയംഭോഗം ചെയ്തുകാണുമെന്നും ആ ഒരു വികാരം മാത്രമേ ചിത്രം നിര്മിക്കുന്നുള്ളൂവെന്നും ലക്ഷ്മി തുറന്നടിച്ചു.
പരസ്യമായി തന്നെ മുലയൂട്ടുക എന്നത് വിപ്ലവമൊന്നുമല്ലെന്നു പോസ്റ്റില്‍ കുറിച്ചതിനൊപ്പം താന്‍ മുലയൂട്ടുന്ന ചിത്രവും ലക്ഷ്മി പോസ്റ്റ് ചെയ്തിട്ടുണ്ട്. മുലയൂട്ടുന്ന അമ്മ സിന്ദൂരവും ആഭരണവും ഇട്ടു സവര്‍ണ്ണ മലയാളി പുരുഷബോധത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു ലൈംഗിക പോര്‍ട്രൈറ്റ് അല്ല. അങ്ങനെ പോര്‍ട്രൈറ്റു ചെയ്യാനാണ് എല്ലാ കാലത്തും പാപ്പരാസി മോഹവും. നിങ്ങളെന്തു പറഞ്ഞാലും ആ ചിത്രത്തില്‍ ഒരു മാതൃത്വ ഭാവവും ഞാന്‍ കാണുന്നില്ല അതൊരു തികഞ്ഞ ആണ് ലൈംഗിക നോട്ടത്തിലെ മുലയുടെ അറ്റത്തു കുഞ്ഞിനെ ഒട്ടിച്ച അശ്ലീലമായയാണ് എനിക്ക് കാണാന്‍ കഴിയുന്നതെന്നും രശ്മി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
രശ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
മുലയൂട്ടുന്ന അമ്മയും കുഞ്ഞിന്റെയും ചിത്രം അതിമനോഹരമായി ലോകത്ത് പല തവണ പകര്‍ത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെയും പകര്‍ത്തപ്പെട്ട കുട്ടികളുടെ അവകാശങ്ങളെ പറ്റിയുള്ള നിയമങ്ങള്‍ കര്‍ശനമായ ഒരു രാജ്യത്തായിരുന്നു എങ്കില്‍ ഗൃഹലക്ഷ്മിയുടെ കവര്‍ മോഡലും ഫോട്ടോഗ്രാഫറും ചൈല്‍ഡ് റൈറ്റ് വയലേഷന്‍ നിയമനടപടി നേരിടേണ്ടി വന്നേനെ. മാസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്റെ അണ്ണാക്ക് വരെ മറ്റൊരു സ്ത്രീയുടെ മുല തിരുകി കയറ്റി കൊമേര്‍ഷ്യല്‍ യൂസിനു ഫോട്ടോ എടുക്കുന്നതല്ല സാര്‍ ആക്റ്റിവിസം.
മധ്യവര്‍ഗത്തിനും അതിന് മുകളിലോട്ടു ഉള്ളവര്‍ക്കും സമയവും പണവും അധികം വരുമ്പോള്‍ ഒരാശ്വാസത്തിനു ടെറസില്‍ പ്ലാസ്റ്റിക് ബാഗില്‍ ക്യാപ്സിക്കവും ഡ്രാഗണ്‍ ഫ്രൂട്ടും കൃഷി ചെയ്തു കാര്‍ഷിക രംഗത്തെ ഉദ്ദരിക്കുന്ന കളര്‍ഫുള്‍ ഫാന്റസി ആക്റ്റിവിസവും ഉള്ളിവില പത്തു രൂപ തികച്ചു കിട്ടാത്തതില്‍ ഒരു മുഴം കയറില്‍ കുടുംബമടക്കം തൂങ്ങിയാടുന്നവന് മാന്യമായ ശവമടക്കെങ്കിലും അവകാശമായി കിട്ടണം എന്ന് തൊണ്ട പൊട്ടുമാറു മുദ്രാവാക്യം വിളിച്ചു സി ആര് പി എഫിന്റെ നവലിബറല്‍ വെടിയുണ്ട നെഞ്ചില്‍ കൊണ്ട് വീണുപിടയുന്നവന്റെ ചോരയില്‍ മുക്കിയ ചെങ്കൊടിയുടെ ആക്റ്റിവിസവും ത്രാസില്‍ വച്ച് തൂക്കിയാല്‍ നിയോലിബറല്‍ പൊതുബോധത്തില്‍ ആദ്യത്തതിന് പദ്മശ്രീ അവാര്‍ഡും രണ്ടാമത്തത്തിനു തീവ്രവാദി പട്ടവും ആണ്.
മുലയൂട്ടുന്ന അമ്മ സിന്ദൂരവും ആഭരണവും ഇട്ടു സവര്‍ണ്ണ മലയാളി പുരുഷബോധത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു ലൈംഗിക പോര്‍ട്രൈറ്റ് അല്ല. അങ്ങനെ പോര്‍ട്രൈറ്റു ചെയ്യാനാണ് എല്ലാ കാലത്തും പാപ്പരാസി മോഹവും. നിങ്ങളെന്തു പറഞ്ഞാലും ആ ചിത്രത്തില്‍ ഒരു മാതൃത്വ ഭാവവും ഞാന്‍ കാണുന്നില്ല. അതൊരു തികഞ്ഞ ആണ് ലൈംഗിക നോട്ടത്തിലെ മുലയുടെ അറ്റത്തു കുഞ്ഞിനെ ഒട്ടിച്ച അശ്ലീലമായയാണ് എനിക്ക് കാണാന്‍ കഴിയുന്നതു. പരസ്യമായി തന്നെ മുലയൂട്ടുക എന്നത് വിപ്ലവമൊന്നുമല്ല. മിനിമം പൊതുബോധ സങ്കല്പ്പത്തിന് പുറത്തു നില്ക്കുന്ന ഒന്നാണ്. ഇപ്പോഴും സദാചാര ഞരമ്പുകള്‍ക്കു അലോസരം ഉണ്ടാകുന്ന ഒന്നാണ്. പക്ഷെ ആ കവര്‍ ഫോട്ടോ നോക്കി അതേ സദാചാര ഞരമ്പുകള്‍ രണ്ടു തവണ സ്വയംഭോഗം ചെയ്തുകാണും. ആ ഒരു വികാരം മാത്രമേ ആ ചിത്രം നിര്‍മിക്കുന്നുള്ളൂ
ആ പൊതുബോധത്തിന്റെ ഏറ്റവും വലിയ ജീര്‍ണ്ണ മുഖമായ ഗൃഹലക്ഷ്മിയെയും വനിതയെയും ആ ആക്റ്റിവിസ്റ്റ് സ്പെയിസില്‍ കയറ്റി പട്ടാഭിഷേകം ചെയ്തു നിര്‍ത്തുക എന്നത് ഇരയുടെ സെക്യൂരിറ്റി ചുമതല വേട്ടക്കാരനെ ഏല്‍പ്പിക്കുന്നത് പോലെ വൃത്തികേടാണ്. ഗൃഹലക്ഷ്മിയുടെയും വനിതയുടെയും ആക്റ്റിവിസം വിപ്ലവം ഉണ്ടാക്കുന്ന കാലത്ത് ഞാന്‍ ഞടട ന്റെ സര് സംഘ ചാലകി ആയിക്കൊള്ളാം.