ശങ്കരപുരി മഹാകുടുംബയോഗ സമ്മേളനം മാര്‍ച്ച് 3-ന് കുറവിലങ്ങാട്
ശങ്കരപുരി മഹാകുടുംബയോഗ സമ്മേളനം മാര്‍ച്ച് 3-ന് കുറവിലങ്ങാട്
കുറവിലങ്ങാട് : വിശുദ്ധ തോമാശ്ലീഹായില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച ശങ്കരപുരി കുടുംബത്തിലെ പൂര്വ്വപിതാക്കന്മാരുടെ പിന്തുടര്ച്ചക്കാരായ ശങ്കരപുരി മഹാകുടുംബത്തിന്റെ വിവിധ ശാഖകളുടെ മഹാസംഗമവും കുടുംബയോഗവും മാര്‍ച്ച് 3-ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയ പാരീഷ് ഹാളില്‍ നടത്തുമെന്ന് പ്രസിഡന്റ് പി.എം.ജോസഫ് പട്ടരുമഠം, സെക്രട്ടറി തോമസ് കണ്ണന്തറ, ട്രഷറര്‍ ജോയി ആവിയില്‍, കണ്‍വീനര്‍ അഡ്വ. സിജി ആന്റണി തെക്കേടത്ത് എന്നിവര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 8.30-ന് ദിവ്യബലി. 10.15-ന് ചേരുന്ന സമ്മേളനം ശങ്കരപുരി മഹാകുടുംബയോഗം രക്ഷാധികാരി ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തലശ്ശേരി അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റം ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കലും മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളില്‍ അനുസ്മരണവും നടക്കും. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്, ജോസ് കെ മാണി എം.പി., മോന്‍സ് ജോസഫ് എം.എല്‍.എ. മോണ്‍. എബ്രാഹം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോര്‍ജ് ആലുങ്കല്‍, റവ.ഡോ. ജോസഫ് തടത്തില്‍, ജോണ്‍ കച്ചിറമറ്റം, ഫാ. ജോര്‍ജ് നിരവത്ത്, ഫാ. ജോസഫ് മഞ്ഞനാനിക്കല്‍, ഫാ.ജോണ്‍ പുത്തന്‍പുര, റവ. ഡോ. കുര്യന് വരയന്കാലാ, ഫാ. ജോസഫ് മുണ്ടയ്ക്കല്‍, റവ. ഡോ. ജോജോ വരകുകാലായില്‍, ഫാ. തോമസ് കിഴക്കയില്‍, ഫാ. മാത്യു കദളിക്കാട്ടില്‍, റവ. ജോണ്‍ എന്‍. എബ്രാഹം, റവ. പി മാത്യു, റവ. സി. ജോളി മരിയ, പി.എം. ജോസഫ് പട്ടരുമഠം, അഡ്വ. സിജി ആന്റണി തെക്കേടത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 1.45-ന് കുടുംബസദസ്സ് നടക്കും. എബ്രാഹം ബെന്ഹര്, ജോയി ആവിയില്‍, പ്രൊഫ. കെ.സി. സെബാസ്റ്റ്യന്‍ കദളിക്കാട്, അഡ്വ. റ്റി.എം. സേവ്യര്‍കുട്ടി തേക്കുംകാട്ടില്‍, പോള്‍ വള്ളോപ്പിള്ളില്, അഡ്വ. റ്റി.എം. ജോര്‍ജ് തെക്കേടത്ത്, ഡോ. ജോസ് കാലായില്‍, ജോര്‍ജ് നരിവേലില്‍, ജോയി ചെട്ടിശ്ശേരിയില്‍, ഫിലിപ്പ് ജോസഫ് മഠത്തില്‍, എസ്.വി. ജോസഫ് ശങ്കൂരിക്കല്‍, ജോസഫ് സെബാസ്റ്റ്യന്‍ തെന്നാട്ടില്‍, കെ.യു ജോണ്‍ കണ്ണന്തറ, ജോര്‍ജ് നടുവിലേക്കുറ്റ്, അഡ്വ. അലക്സ് എം അരയത്ത് തുടങ്ങിയവര്‍ അടങ്ങുന്ന പ്രസീഡിയം ചര്‍ച്ച നയിക്കും.