മൃതദേഹം ആദ്യം കണ്ടത് ഭര്‍ത്താവല്ല . . ആ സമയം ശ്രീദേവിക്ക് ജീവനുണ്ടായിരുന്നു . . ?
ദുബായ്: ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കിയെങ്കിലും ദുരൂഹത തുടരുന്നു. മൃതദേഹം ആദ്യം കണ്ടത് ഭര്‍ത്താവ് ബോണി കപൂറല്ലെന്നും ആ സമയം ശ്രീദേവിക്ക് ജീവന് ഉണ്ടായിരുന്നെന്നുമുള്ള ഹോട്ടല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തലാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.
കൊലപാതകമാണ് നടന്നതെന്നും ദാവൂദിന്റെ പങ്ക് അന്വേഷിക്കണമെന്നും നേരത്തെ ലോകസഭാംഗം സുബ്രഹ്മണ്യന് സ്വാമിയും ആവശ്യപ്പെട്ടിരുന്നു.
ബാത്ത് റൂമില്‍ കുഴഞ്ഞുവീണെന്ന വാര്‍ത്തയ്ക്കു പിന്നാലെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയാണ് മരിച്ചതെന്ന നിഗമനത്തിലെത്തിയതോടെയാണ് ഭര്‍ത്താവ് ബോണി കപൂറിനെ സംശയത്തിന്റെ നിഴലിലാക്കിയത്.
ഭാര്യയുടെ മൃതദേഹം ബാത്ത് ടബ്ബില്‍ കിടക്കുന്നത് കണ്ടുവെന്ന ബോണിയുടെ രണ്ടാമത്തെ മൊഴിയാണ് പിന്നീട് ചോദ്യം ചെയ്യപ്പെട്ടിരുന്നത്. ഹൃദയാഘാതം മൂലമാണ് നടി മരണപ്പെട്ടതെന്ന ബോണി കപൂറിന്റെ ആദ്യ മൊഴിയെ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടാണ് ഫോറന്‍സിക് വിഭാഗവും പുറത്തു വിട്ടത്.
എന്നാലിപ്പോള്‍, പുതിയ വെളിപ്പെടുത്തലുമായി ശ്രീദേവി മരിച്ച് കിടന്ന ഹോട്ടലിലെ ജീവനക്കാരന് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്. ഒരു വിദേശ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബോണിയുടെ മൊഴി കളവാണെന്നാണ് വാദം.
ശ്രീദേവിയുടെ മരണസമയത്ത് ബോണി കപൂര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നില്ലെന്നും ജീവനക്കാരനാണ് നടിയെ ബാത്ത്റൂമിന്റെ തറയില്‍ അബോധവസ്ഥയില്‍ കിടക്കുന്ന അവസ്ഥയില്‍ കണ്ടതെന്നും പത്രം പറയുന്നു. ഈ സമയം അവര്‍ക്ക് ജീവനുണ്ടായിരുന്നുവെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍.
സംശയങ്ങള്‍ നില നിര്‍ത്തി കേസന്വേഷണം അവസാനിപ്പിക്കാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന് ധൃതിപ്പെട്ട് നടപടി സ്വീകരിക്കുന്നതും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ‘ഉന്നത’ കേന്ദ്രങ്ങളുടെ ഇടപെടലിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്നാണ് ആക്ഷേപം.
ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഒന്നൊഴിയാതെ തുടരുന്ന സാഹചര്യത്തില്‍ ദുബായ് പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ഇന്ത്യയില്‍ നിന്നുതന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്