കാസ്ട്രോ ജസ്റ്റിന് ട്രൂഡോയുടെ പിതാവെന്ന് ; വാര്‍ത്ത നിഷേധിച്ച് കനേഡിയൻ ഭരണകുടം
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡയുടെ പിതാവാണ് ക്യൂബന്‍ വിപ്ലവനക്ഷത്രം ഫിഡല്‍ കാസ്ട്രോയെന്ന് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കനേഡിയൻ ഭരണകുടം.
ജസ്റ്റിൻ ട്രൂഡൗയുടെ ജനനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ക്യൂബ സന്ദർശിച്ചതെന്നും അതിന് മുൻപ് അത്തരത്തിലൊരു സന്ദർശനം അവർ നടത്തിയിട്ടില്ലെന്നും കാനഡ വ്യക്തമാക്കി.
ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്ട്രോയുടെ മൂത്ത മകന് ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്ട്രോ ഡിയാസ് ബലാര്‍ട്ട് (68) ഫെബ്രുവരി 1ന് ആത്മഹത്യാ ചെയ്തിരുന്നു. കടുത്ത വിഷാദരോഗത്തെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം.
അതിന് ശേഷം ബലാര്ട്ടിന്റെ ആത്മഹത്യാ കുറിപ്പിൽ ജസ്റ്റിന് ട്രൂഡോ തന്റെ അർധസഹോദരനാണെന്ന പരമർശിക്കുന്നതായി വിവിധ മാധ്യമ വെബ്സൈറ്റുകളിൽ വാർത്ത പ്രചരിച്ചിരുന്നു. 2016ൽ കാസ്ട്രോയുടെ മരണശേഷവും ഇത്തരത്തിൽ വാർത്തകൾ ഉയർന്ന് വന്നിരുന്നു.
അന്തരിച്ച കനേഡിയൻ പ്രധാനമന്ത്രി പിയറി ട്രൂഡൗയും ഭാര്യ മാർഗരട്ടിന്റെയും മകനായി 1971 ഡിസംബർ 25നാണ് ജസ്റ്റിന് ട്രൂഡോ ജനിച്ചതെന്നും. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കനേഡിയൻ ഭരണകുടം അറിയിച്ചു.
ജസ്റ്റിന് ട്രൂഡോ ജനിച്ച് നാലുവർഷം കഴിഞ്ഞാണ് മാർഗരറ്റ് ക്യൂബയിലേക്ക് പോയി ഫിഡൽ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തിയതെന്നും വാർത്തകൾ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും ഇതിനെതിരെ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.
ഫിഡല്‍ കാസ്ട്രോയുടെ മൂത്ത മകന്റെ മരണത്തെ കുറിച്ച് ക്യൂബൻ മാധ്യമങ്ങൾ അനാവശ്യമായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ബലാര്ട്ടിന്റെ ആത്മഹത്യാ കുറിപ്പുമായി ബന്ധപ്പെട്ട് ഒരു വാർത്തകളും പ്രമുഖ സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.