ലോകകപ്പ് കളിക്കുന്ന തങ്ങളുടെ ടീമിലെ പതിനഞ്ച് താരങ്ങളെ വെളിപ്പെടുത്തി ബ്രസീല്‍
റഷ്യയില്‍ നടക്കാന്‍ പോകുന്ന ലോകകപ്പിനുള്ള ബ്രസീല്‍ ടീമിലെ പതിനഞ്ച് താരങ്ങളെ വെളിപ്പെടുത്തി പരിശീലകന് ടിറ്റെ. 23 അംഗ ടീമിലേക്കുള്ള അവസാന എട്ട് പേരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനുമുണ്ടാകുമെന്നും ടിറ്റെ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ പ്രധാനമായി പരിഗണിച്ച ടീമിലെ എല്ലവരും തന്നെ ലോകകപ്പ് ടീമിലുണ്ടാകുെമന്നാണ് ടിറ്റെ പറഞ്ഞത്. മുന്നേറ്റനിരയിലേക്ക്, ഗബ്രിയേല്‍ ജീസസ്, നെയ്മര്‍, ഫിലിപ്പ് കുട്ടിന്യോ, റോബര്‍ട്ട് ഫിര്‍മിന്യോ, വില്ലിയന് എന്നിവരെയാണ് പരിഗണിക്കുന്നത്, മധ്യനിരയില്‍ റെനറ്റോ ആഗസ്റ്റോ, പൗളിന്യോ, കാസിമെറോ, ഫെര്‍ണാണ്ടിന്യോ എന്നിവരെയും പരിഗണിക്കും.
ഡാനി ആല്‍വസ്, മാര്‍ക്വിനോസ്, മിറാന്‍ഡ, മാഴ്സലെ , തിയാഗോ മാഴ്സലോ എന്നിവരെയാണ് പ്രതിരോധനിരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗോള്‍ക്കീപ്പറായി നിലിവല്‍ റോമയുടെ അലിസന്റെ പേര് മാത്രമാണ് ടിറ്റെ വെളിപ്പെടുത്തിയത്.
പതിനഞ്ച് പേരെ തിരഞ്ഞെടുത്തുകഴിഞ്ഞെന്ന് എട്ട് പേരെയും കൂടി ഇനിയും തീരുമാനിക്കാനുണ്ടെന്ന് ടിറ്റെ നേരത്തേയും പറഞ്ഞിരുന്നു. എന്നാല്‍ പതിനഞ്ച് പേരെ വെളിപ്പെടുത്തിയതോടെ ബാക്കി എട്ട് സ്ഥാനങ്ങള്‍ക്കായി കടുത്ത മത്സരം ഉണ്ടാവും. ചെല്‍സി പ്രതിരോധ താരം ഡേവിഡ് ലൂയിസ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ക്കീപ്പര്‍ എഡേഴ്സന്. ഫ്രഞ്ച് ക്ലബ് ബോര്‍ഡെക്സിന്റെ മാല്‍ക്കം, യുവന്റസിന്റെ ഡഗ്ലസ് കോസ്റ്റ, അലക്സ് സാന്‍ഡ്രോ തുടങ്ങി ഒട്ടേറ താരങ്ങളുണ്ടാകും ടിറ്റെയുടെ മനസില്‍ ഇടം നേടാന്‍.