കെകെ ശിവരാമന് വീണ്ടും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി
ഇടുക്കി: നെടുങ്കണ്ടത്ത് സമാപിച്ച സിപിഐ ജില്ലാ സമ്മേളനം കെ കെ ശിവരാമനെ
സെക്രട്ടറിയായി തിരഞ്ഞെടുത്തു.
തട്ടക്കുഴ കയ്യാണിക്കല്‍ പരേതരായ അയ്യപ്പന്- കാര്‍ത്ത്യായനി ദമ്പതികളുടെ
മകനാണ് 65 കാരനായ ശിവരാമന്. മലയാളം വിദ്വാന് പഠിക്കുമ്പോള്‍ 1969
എഐവൈഎഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ചു. 1970 പാര്‍ട്ടി
മെമ്പറായി. എഐവൈഎഫ് യൂണിറ്റ് സെക്രട്ടറി, താലൂക്ക് സെക്രട്ടറി, ജില്ലാ
പ്രസിഡന്റ്, സിപിഐ ബ്രാഞ്ച് സെക്രട്ടറി, താലൂക്ക് സെക്രട്ടറി, ജില്ലാ
അസി. സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇളംദേശം ബിഡിസി ചെയര്മാന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ
നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. താലൂക്ക് ലൈബ്രററി കൗണ്‍സില്‍
എക്സിക്യുട്ടീവ് അംഗം, ജില്ലാ ലൈബ്രററി കൗണ്‍സില്‍ അംഗം, എന്നീ
നിലകളില്‍ പ്രവര്‍ത്തിച്ചു.
2006 ഒക്ടോബര്‍ മുതല്‍ ജില്ലാ സെക്രട്ടറിയായി തുടരുന്നു. തുടര്‍ന്ന്
2008 ല്‍ കുമളിയില്‍ വച്ച് നടന്ന സമ്മേളനത്തിലും 2012 ജനുവരിയില്‍
മൂന്നാറില്‍ വച്ച് നടന്ന സമ്മേളനത്തിലും 2015 ഫെബ്രുവരില്‍ തൊടുപുഴയില്‍
വച്ച് നടന്ന സമ്മേളനത്തിലും കെ കെ ശിവരാമനെയാണ് ജില്ലാ സെക്രട്ടറിയായി
സമ്മേളന പ്രതിനിധികള്‍ ഐകണ്ഠ്യേന തിരഞ്ഞെടുത്തത്. ജനയുഗം
ദിനപത്രത്തിന്റെ ജില്ലാ റിപ്പോര്‍ട്ടറായും, ഇടുക്കി പ്രസ് ക്ലബ്
സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അംബികയാണ് ഭാര്യ.
മകള്‍: ആര്യ (ഹയര്‍ സെക്കണ്ടറിസ്കൂള് അധ്യാപിക)
മകന് ഉന്മേഷ് (ഫ്ളവഴേസ് ചാനല്‍)
49 അംഗ ജില്ലാ കൗണ്‍സില്‍ അംഗങ്ങളായി കെ കെ ശിവരാമന്, മാത്യു വര്‍ഗീസ്,
പി മുത്തുപാണ്ടി, പി പളനിവേല്‍, കെ സലിംകുമാര്‍, പി പി ജോയി, വാഴൂര്‍
സോമന്, ടി എം മുരുകന്, സിജി ചാക്കോ, പ്രിന്‍സ് മാത്യു, എം കെ പ്രിയന്,
സി എ ഏലിയാസ്, സി യു ജോയി, എം വൈ ഔസേഫ്, ഇ എസ് ബിജിമോള്‍, ജോസ് ഫിലിപ്പ്,
പി ടി മുരുകന് കെ സി ആലീസ്, ജി എന്‍ ഗുരുനാഥന്, വി ആര് ശശി, ശാന്തി
മുരുകന്, വിനു സ്കറിയ, എം വര്‍ഗീസ്, പി കാമരാജ്, ധനപാല്‍, ഗീത
തുളസീധരന്‍, കെ പി അനില്‍, എസ് ചന്ദ്രശേഖരപിള്ള, വി ആര് പ്രമോദ്, എസ് പി
കണ്ണന്, വി എസ് അഭിലാഷ്, പി എന്‍ മോഹനന്, ജെയിംസ് ടി അമ്പാട്ട്, സി കെ
കൃഷ്ണന്‍കുട്ടി, പി എം ആന്റണി, പി എസ് ശശികുമാര്‍, ടി ഗണേശന്, എം
ഗോവിന്ദസ്വാമി, എ എം ചന്ദ്രന്, സുനില്‍ സെബാസ്റ്റ്യന്‍, പി ജെ റെജി, ജയാ
മധു, പി കെ സദാശിവന്, കെ എം ഷാജിയേയും കാന്‍ഡിഡേറ്റ് അംഗങ്ങളായി
ആനന്ദറാണി ദാസ്, മിനി നന്ദകുമാര്‍, എം പി ജയദേവന്, മുഹമ്മദ് അഫ്സല്,
കെ ജെ ജോയ്സ് എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
34 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. കെ കെ ശിവരാമന്,
സി എ ഏലിയാസ്, പി മുത്തുപാണ്ടി, മാത്യു വര്‍ഗീസ്, സി കെ കൃഷ്ണന്‍കുട്ടി,
കെ സലിംകുമാര്‍, പി പി ജോയി, വാഴൂര്‍ സോമന്, ഇ എസ് ബിജിമോള്‍, എം വൈ
ഔസേഫ്, ടി എം ഗുരുനാഥന്, പി പളനിവേല്‍, പ്രിന്‍സ് മാത്യു, സി യു ജോയി,
ജോസ് ഫിലിപ്പ്, എസ് എം കുമാര്‍, പുലികുട്ടി, സി സെല്‍വരാജ്, കെ സി ആലീസ്,
പി കെ സദാശിവന്, ചന്ദ്രശേഖരപിള്ള, ജെയിംസ് ടി അമ്പാട്ട്, എം വര്‍ഗീസ്,
വി ആര് ശശി, ടി സി കുര്യന്, എം കെ പ്രിയന്, വിനു സ്കറിയ, വി ആര്
പ്രമോദ്, എബി ഡി കോലോത്ത്, എ സുരേഷ് കുമാര്‍, വി എസ് അഭിലാഷ് എന്നിവരെയും
പകരം പ്രതിനിധികളായി ജയ മധു, എം ആന്റണി, കെ ജെ ജോയിസ് എന്നിവരെയും
സമ്മേളനം തിരഞ്ഞെടുത്തു.