ഐപിഎല്‍ താരലേലം; കരുണ്‍ നായര്‍ പഞ്ചാബില്‍, 3.6 കോടിക്ക് ബ്രണ്ടന്‍ മക്കല്ലം ബംഗളൂര് റോയല്‍ ചാലഞ്ചേഴ്സില്‍
ബെംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താരലേലത്തിന് തുടക്കമായി. ബെംഗളൂരുവില്‍ ഇന്നും നാളെയുമായി രണ്ടു ദിവസങ്ങളിലായിട്ടാണ് ലേലം നടക്കുക.
ലേലത്തിന്റെ ആദ്യദിനം കൊല്‍ക്കത്തയുടെ നായകനായിരുന്ന ഗൗതം ഗംഭീറിനെ 2.8 കോടിക്ക് ഡല്‍ഹി ഇത്തവണ ടീമിലെടുത്തു. ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്ലിനെയും ഒമ്പത് കോടിക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ സ്വന്തമാക്കി.
അതേസമയം മലയാളി താരം കരുണ്‍ നായരെ 5.6 കോടിക്ക് കിങ്സ് ഇലവന് പഞ്ചാബ് സ്വന്തമാക്കി.മറ്റൊരു സൂപ്പര്‍താരമായ ആര് അശ്വിനും കിങ്സ് ഇലവന് പഞ്ചാബിലെത്തി. 7.20 കോടി രൂപയ്ക്കാണ് പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറിനെ 3 കോടിക്കും കെ.എല്‍ രാഹുലിനെ 11 കോടിക്കും പഞ്ചാബ് സ്വന്തമാക്കി.
കഴിഞ്ഞ വര്‍ഷം ടീമുകളുടെ നോട്ടപ്പുള്ളിയായിരുന്ന ബെന്‍സ്റ്റോക്സിനെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി.12.5 കോടി രൂപയ്ക്കാണ് സ്റ്റോക്സ് രാജസ്ഥാനിലെത്തിയത്. സ്റ്റോക്സിനൊപ്പം നാല് കോടി രൂപയ്ക്ക് അജിങ്ക്യ രഹാനെയും രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
സൂപ്പര്‍താരം ശിഖര്‍ ധവാനെ ഹൈദരാബാദ് സണ്‍ റൈസേഴ്സ് സ്വന്തമാക്കി. 5.2 കോടി രൂപയ്ക്കാണ് ധവാന് ഹൈദരാബാദിലെത്തിയത്. മറ്റൊരു സൂപ്പര്‍താരമായ ആര് അശ്വിന് കിങ്സ് ഇലവന് പഞ്ചാബിലെത്തി. 7.20 കോടി രൂപയ്ക്കാണ് പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്.
കീറോണ്‍ പൊള്ളാര്ഡ്സിനെ മുംബൈ ഇന്ത്യന്‍സ് 5.40 കോടി രൂപയ്ക്ക് ആര്‍ഡി എം വഴി നിലനിര്‍ത്തി. അതേസമയം മുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിന്റെ വെടിക്കെട്ട് താരമായിരുന്ന ക്രിസ് ഗെയിലിനെ ആരും വിളിച്ചില്ല.
മിച്ചല്‍ സ്റ്റാര്‍ക്കിനെ 9.4 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ പാഫ് ഡു പ്ലെസിസ് 1.6 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തി.
യുവരാജ് സിങ് അടിസ്ഥാന വിലയായ രണ്ടു കോടിക്ക് പഞ്ചാബിലെത്തിയപ്പോ ന്യുസിലാന്‍ഡിന്റെ കെയിന്‍ വില്ല്യംസണ് 3 കോടിക്ക് ഹൈദരാബാദിലെത്തി. ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെയും മുരളി വിജയിനെയും ആരും ടീമിലെടുത്തില്ല.
അതേസമയം ബ്രണ്ടന്‍ മക്കല്ലം 3.6 കോടിക്ക് ബംഗളൂര് റോയല്‍ ചാലഞ്ചേഴ്സിലെത്തി.ഓസീസ് താരം ആരോണ്‍ ഫിഞ്ചിനെ 6.2 കോടിക്ക് പഞ്ചാബ് വിളിച്ചു.
361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള മുൻനിര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ക്വീ താരങ്ങളായ ഇവര്‍ക്കാണ് ലേലത്തില്‍ മുന്‍ഗണന. ടീമുകള്‍ മൊത്തം ഉടച്ചുവാര്‍ത്തതിനാല്‍ ടീമുകളുടെ ഘടന തന്നെ മാറുന്നതാണ് ഇത്തവണത്തെ ലേലത്തിലെ പ്രത്യേകത.