വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍; കേരളത്തെ അറിവിന്റെ കേന്ദ്രമാക്കും; സര്‍ക്കാര്‍ സ്കൂള്‍ അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ 1000 കോടി
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്ക്ക് പ്രധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. അടുത്ത വര്‍ഷം മുതല്‍ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലെയും ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ സൗജന്യ യൂണിഫോം. ഓരോ മണ്ഡലത്തിലും ഒരു സര്‍ക്കാര്‍ സ്കൂള്‍ അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ 1000 കോടി നീക്കിവെക്കും. നടപ്പു വര്‍ഷം 200 കോടി.
ഹൈടെക് സ്കൂളുകളില്‍ എയ്ഡഡ് സ്കൂളുകളെയും ഉള്‍പ്പെടുത്തും. വൈദ്യുതീകരണം നവീകരണവും അടച്ചുറപ്പും സൃഷ്ടിക്കും. ഇതാനായി 500 കോടി രൂപ അനുവദിച്ചു.
ഭിന്നശേഷിക്കാരായ അന്‍പതിനായിരത്തോളം കുട്ടികളുടെ പുസ്തകങ്ങള്‍ക്കും സ്റ്റേഷനറിക്ക് 250 രൂപ അനുവദിച്ചു. യൂണിഫോമിന് അഞ്ഞൂറു രൂപയും യാത്രചിലവിന് ആയിരം രൂപയും അനുവദിച്ചു.
കേരളസര്‍വകലാശാലയ്ക്ക് 25 കോടി, കാലിക്കറ്റ് , എംജി , കണ്ണൂര്‍ 24 കോടി, മലയാളം സര്‍വകലാശാല 7 കോടി രൂപ എന്നിങ്ങനെ വിലയിരുത്തി.
ഗവ.ആര്‍ട്സ് കോളേജുകളും എന്‍ഞ്ചിനീയറിംഗ് കോളേജുകളും നവീകരിക്കാന്‍ 250 കോടി രൂപ അനുവദിച്ചു. രണ്ട് വര്‍ഷത്തിനകം ഇവയുടെ നവീകരണം പൂര്‍ത്തിയാക്കും.
സംസ്ഥാനത്തെ 52 ആര്‍ട്സ്, സയന്‍സ് കോളജുകളുടെ നിലവാരം ഉയര്‍ത്താന്‍ 500 കോടി രൂപ. പുനര്‍ജനി പദ്ധതിക്ക് 7.6 കോടി അധികമായി വിലയിരുത്തി.
കേരളത്തെ അറിവിന്റെ കേന്ദ്രമാക്കും.10 ഐഐടികള്‍ അന്തര്‍ദ്ദേശിയ നിലവാരത്തിലേക്കുയര്‍ത്താന്‍ 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.