സൈബര്‍ ആക്രമണം ; നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍
കൊച്ചി: സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാള്‍ അറസ്റ്റില്‍.
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റിലായത്.
എറണാകുളം സൗത്ത് പൊലീസാണ് പ്രിന്റോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് പാര്‍വതി ഡിജിപിക്ക് പരാതി നല്‍കിയത്.
മമ്മൂട്ടി ചിത്രമായ ‘കസബ’യെ വിമര്ശിച്ചതിന്റെപേരില് സാമൂഹികമാധ്യമങ്ങളിലൂടെ നടി പാര്‍വതിക്കുനേരേ അസഭ്യവര്‍ഷം നടന്നിരുന്നു.
അപവാദപ്രചാരണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തവരുടെ വിവരമടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.
വ്യക്തിഹത്യ നടത്താന്‍ സംഘടിതശ്രമം നടക്കുന്നതിനൊപ്പം ഭീഷണിസന്ദേശങ്ങള്‍ രണ്ടാഴ്ചയായി തുടരുന്നെന്നും പരാതിയിലുണ്ട്.
പരാമര്‍ശത്തിന്റെ പേരില്‍ മമ്മുട്ടി ആരാധകര്‍ ശക്തമായി സോഷ്യല്‍ മീഡിയ വഴി പാര്‍വതിക്ക് നേരെ ആഞ്ഞടിച്ചിരുന്നു.
സിനിമാരംഗത്ത് നിന്ന് പോലും പാര്‍വതിക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു.
ഈ സാഹചര്യത്തില്‍ വിമര്‍ശകരുടെ വായ മൂടികെട്ടാനാണ് പൊലീസില്‍ പരാതിയുമായി പാര്‍വതി രംഗത്ത് വന്നത്.