റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍നിന്നും പുതിയ മോട്ടോര്‍സൈക്കിള്‍
റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തുന്നു. തണ്ടര്‍ബേര്‍ഡ് 500X’ എന്ന പേരിലാണ് പുതിയ ബുള്ളറ്റിന്റെ വരവ്.
പേര് സൂചിപ്പിക്കുന്നത് പോലെ തണ്ടര്‍ബേര്‍ഡ് 500ന്റെ പുതിയ വകഭേദമാണ് തണ്ടര്‍ബേര്‍ഡ് 500X.
ഡീലര്‍ഷിപ്പില്‍ നിന്നും ക്യാമറ പകര്‍ത്തിയ തണ്ടര്ബേര് 500X ന്റെ ചിത്രങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ അപ്രതീക്ഷിത നീക്കം വെളിപ്പെടുത്തിത്തിയിരിക്കുന്നത്.
സ്റ്റാര്‍ഡേര്‍ഡ് തണ്ടര്‍ബേര്‍ഡിനെ അപേക്ഷിച്ച് ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങളുമായാണ് പുതിയ തണ്ടര്‍ബേര്‍ഡ് 500X എത്തുന്നത്.
പുതിയ ഹാന്‍ഡില്‍ബാര്‍, അലോയ് വീലുകള്‍, സിംഗിള്‍ പീസ് സീറ്റ് എന്നിങ്ങനെ നീളുന്നു പുതിയ മോട്ടോര്‍സൈക്കിളിന്റെ വിശേഷങ്ങള്‍. പുതിയ നിറഭേദങ്ങളാണ് തണ്ടര്‍ബേര്‍ഡ് 500X ന്റെ പ്രധാന ആകര്‍ഷണം.
നീല (ഇലക്ട്രിക് ബ്ലൂ), ചുവപ്പ് (ക്യാന്‍ഡി റെഡ്), വെള്ള (പ്രിസ്റ്റീന്‍ വൈറ്റ്), മഞ്ഞ (ഡാഷ് യെല്ലോ) നിറങ്ങളിലാണ് മോട്ടോര്‍സൈക്കിള്‍ ഒരുക്കിയിരിക്കുന്നത്.
കൂടാതെ മാറ്റ് ബ്ലാക് ഫിനിഷ് നേടിയ എഞ്ചിനും എക്സ്ഹോസ്റ്റും തണ്ടര്‍ബേര്‍ഡ് 500Xന്റെ ഡിസൈന്‍ ഭാഷയെ വിശിഷ്ടമാക്കുന്നു. ഒരല്പം മുന്നോട്ടിറങ്ങിയ ഫൂട്ട് പെഗുകളാണ് മോട്ടോര്‍സൈക്കിളില്‍ ഒരുക്കിയിരിക്കുന്നത്.
27.2 bhp കരുത്തും 41.3 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.
2018 ജനുവരി മാസത്തോടെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X വിപണിയില്‍ എത്തുമെന്നാണ് സൂചന.
ഏകദേശം രണ്ട് ലക്ഷം രൂപ പ്രൈസ് ടാഗിലാകും പുതിയ തണ്ടര്‍ബേര്‍ഡ് 500X വിപണിയില്‍ അവതരിപ്പിക്കുകയെന്നാണ് വിവരം.