എല്ലാവര്ക്കും വീട്; രണ്ട് വര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളും ഇല്ല; എല്ലാ ക്ഷേമ പെന്‍ഷനുകളും 1000 രൂപയാക്കി; ബജറ്റ് അവതരണം തുടരുന്നു
തിരുവനന്തപുരം : പിണറായി മന്ത്രിസഭയുടെ ആദ്യ ബജറ്റ് തോമസ് ഐസക് അവതരിപ്പിച്ചു തുടങ്ങി. തോമസ് ഐസകിന്റെ ഏഴാമത്തെ ബജറ്റാണിത്. നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രഖ്യാപനം ഉദ്ദരിച്ചാണ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്.
ബജറ്റ് പരിവര്‍ത്തനത്തിന്റെ ദിശാസൂചികയാകും. സംസ്ഥാനത്തിന്റെ വളര്‍ച്ച ദേശീയ നിരക്കിനേക്കാള്‍ താഴെ. പ്രതിസന്ധിക്ക് കാരണം നികുതി പിരിക്കാത്തത്. നാണ്യവിള തകര്‍ച്ചയും ഗള്‍ഫ് വരുമാനത്തിലെ കുറവും പ്രതിസന്ധിക്ക് കാരണമായി. 24,000 കോടി രൂപയുടെ നികുതി പിരിക്കാതിരുന്നത് പ്രതിസന്ധിക്ക് കാരണമായി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപ സംസ്ഥാനത്ത് മുതല്മുടക്കുണ്ടാക്കാന് കഴിഞ്ഞാല്‍ പ്രതിസന്ധി മറികടക്കാനാകും.
എല്ലാവര്ക്കും വീട്, വെള്ളവും വെളിച്ചവും കക്കൂസും
എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തും, അതിനായി 1000 കോടി രൂപ
ഓണത്തിന് മുമ്പ് പെന്ഷന് കുടിശ്ശിക കൊടുത്തു തീര്‍ക്കും.
സംസ്ഥാന ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം അഡ്വാന്‍സായി നല്‍കും
പുതിയ സ്ഥാപനം, തസ്തിക എന്നിവ രണ്ട് വര്‍ഷത്തേക്ക് ഉണ്ടാവില്ല
അഞ്ച് വര്‍ഷമായി ഭര്‍ത്താവ് ഉപേക്ഷിച്ച വനിതകള്‍ക്ക് പെന്ഷന് നല്‍കും
തൊഴിലുറപ്പ് പദ്ധതിയിലുള്ള 60 വയസ് കഴിഞ്ഞ എല്ലാവര്ക്കും പെന്ഷന്, പെന്ഷന് ബാങ്ക് വഴിയാക്കും
ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് വീതം സ്ഥലം ലഭ്യമാക്കും
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 68 കോടി
ആശ്രയപദ്ധതി വിപുലീകരിക്കും
സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കും, അതിനായി 100 കോടി രൂപ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 10 കോടി
5 വര്‍ഷത്തിനുള്ളില്‍ എല്ലാവര്ക്കും പാര്‍പ്പിടം ഉറപ്പാക്കും
പണിതീരാത്ത വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ പുതിയ പദ്ധതി
സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനത്തിന് 10 കോടി രൂപ
സ്നേഹപൂര്‍വം പദ്ധതിക്ക് 10 കോടി
സൗജന്യ റേഷന്‍ പദ്ധതി വിപുലീകരിക്കും, ഇതിനായി 300 കോടി രൂപ
പട്ടികജാതി വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ പരിപാടി
പ്രീമെട്രിക് ഹോസ്റ്റലുകളുടെ നവീകരണത്തിന് 150 കോടി രൂപ
20 കുട്ടികള്‍ക്ക് 1 എന്ന രീതിയില്‍ ട്യൂട്ടര്‍മാരെ നിയമിക്കും
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് 100 കോടി രൂപ
കുടുംബശ്രീക്ക് 50 കോടി രൂപ
കുടുംബശ്രീയുടെ ബജറ്റ് വിഹിതം 200 കോടി രൂപയാക്കി
നാല് ശതമാനം പലിശനിരക്കില്‍ വായ്പ നല്‍കും
മുന്നോക്ക വികസന കോര്പ്പറേഷന് 35 കോടി രൂപ
പട്ടികവര്‍ഗക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ 450 കോടി രൂപ
ഇതരസംസ്ഥാന തൊഴിലാളി ക്ഷേമത്തിന് നിയമനിര്‍മ്മാണം
ആദിവാസികള്‍ക്ക് പികെ കാളന് സ്മാരക ഭവന പദ്ധതി
ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കും
സാമ്പത്തിക മാന്ദ്യവിരുദ്ധ പാക്കേജിന് 12,000 കോടി രൂപ. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മാന്ദ്യവിരുദ്ധ പാക്കേജ് നടപ്പാക്കിയിരുന്നു.
തൊഴിലുറപ്പ്, തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍
നിക്ഷേപ നിധി രൂപീകരിക്കാന്‍ പ്രത്യേക സംവിധാനം
ഭൂമി ഏറ്റെടുക്കുന്നതിന് 8000 കോടി രൂപ
ആകെ 20,000 കോടി രൂപയുടെ അടങ്കല്‍
എല്ലാ മാരകരോഗങ്ങള്‍ക്കും സൗജന്യ ചികിത്സ. തീവ്ര രോഗമുള്ളവരെ പരിചരിക്കുന്നതിന് 600 കോടി രൂപ
ദാരിദ്രനിര്‍മാര്‍ജന പദ്ധതിയായി ആശ്രയയെ മാറ്റും
അനാഥകുട്ടികളുടെ സംരക്ഷണത്തിന് 20 കോടി രൂപ
പൊതുമേഖലയില്‍ മരുന്നുകമ്പനി
കൃഷിക്ക് 600 കോടി
പച്ചക്കറി സ്വയംപര്യാപ്തതക്ക് പദ്ധതി, ഇതിന് 100 കോടി രൂപ
നാലുവരിപ്പാത, ഗെയില്‍ പദ്ധതി, വിമാനത്താവള വികസനം എന്നിവയ്ക്ക് ഫണ്ട് വകയിരുത്തും
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ നികത്തല്‍ ഭേദഗതികള്‍ റദ്ദാക്കി. 2014ലെ നെല്‍വയല്‍ നികത്തല്‍ നിയമമാണ് റദ്ദാക്കിയത്
ഭൂമിയുടെ തരംതിരിവിന് ഡാറ്റാ ബാങ്ക് സൃഷ്ടിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തും
നെല്‍കൃഷി സബ്സിഡി കൂട്ടും, നെല്‍കൃഷി വിപുലീകരിക്കാന്‍ 50 കോടി
നാളികേര സംഭരണത്തിന് 25 കോടി രൂപ
നാളികേര പാര്‍ക്കുകള്‍ സ്ഥാപിക്കും
റബര്‍ ഉത്തജന പാക്കേജ് തുടരും
നെല്ല് സംഭരണത്തിന് 385 കോടി രൂപ
കടക്കെണിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ 5 കോടി രൂപ
മത്സ്യത്തൊഴിലാളികളുടെ കടാശ്വാസത്തിന് 50 കോടി രൂപ
വിഴിഞ്ഞം പുനരധിവാസത്തിന് 25 കോടി രൂപ. സ്വയം ഒഴിഞ്ഞഉമാറുന്നവര്ക്ക് 10 ലക്ഷം രൂപ
തീരനിയമപരിധിയില് നിന്ന് വരുന്നവര്‍ക്ക് 10 ലക്ഷം വീതം
എല്ലാ മണ്ഡലങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളുകള്‍
പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ 1000 കോടി രൂപ
5 വര്‍ഷം കൊണ്ട് 1000 സ്കൂളുകളുടെ നിലവാരം ഉയര്‍ത്തും
ഹൈസ്കൂളുകളും ഹയര്സെക്കണ്ടറികളും ഹൈടെക്ക് ആക്കും, ഇതിനായി 500 കോടി രൂപ വകയിരുത്തി
സര്‍ക്കാര്‍ സ്കൂളുകളില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ കോളെജുകള്‍ക്ക് 500 കോടി രൂപ
ആശുപത്രി വികസനത്തിന് 1000 കോടി രൂപ, സര്‍ക്കാര്‍ ആശുപത്രി വികസനത്തിന് പണം മാന്ദ്യപാക്കേജില് നിന്ന്
തെരഞ്ഞെടുത്ത ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബുകള്‍
തെരഞ്ഞെടുത്ത താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ്
തിരുവനന്തപുരം മെഡിക്കല്‍ കോളജ് എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്തും
ആരോഗ്യമേഖലയില്‍ പുതിയ തസ്തിക ഉണ്ടാക്കും
മുഴുവന്‍ പൗരന്മാരുടെയും ആരോഗ്യനില പരിശോധിക്കും
യുഡിഎഫ് നിര്‍ദേശിച്ച മെഡിക്കല്‍ കോളെജുകള്‍ ഉപേക്ഷിക്കില്ല
വെള്ളക്കരം അഞ്ച് വര്‍ഷം കൂട്ടില്ല
ജലഅതോറിറ്റിയുടെ നഷ്ടം ഒഴിവാക്കാന്‍ ജലച്ചോര്‍ച്ച ഇല്ലാതാക്കും
ജലഅതോറിറ്റിയുടെ 1004 കോടി രൂപ പിഴയും പിഴപ്പലിശയും എഴുതിത്തള്ളി
ഐഎഫ്എഫ്കെയുടെ സ്ഥിരവേദി നിര്‍മ്മാണത്തിന് 50 കോടി രൂപ
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സാംസ്കാരിക സമുച്ചയങ്ങള്‍. നവോത്ഥാന നായകരുടെ പേരിലായിരിക്കും കേന്ദ്രങ്ങള്‍, ശരാശരി 40 കോടി രൂപ ഇതിനായി വകയിരുത്തും
കലാകരാന്മാര്ക്കുള്ള പെന്ഷന് 1000 രൂപയാക്കി
എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം, ഈ വര്‍ഷം 135 കോടി
ശിവഗിരിയില്‍ നമുക്ക് ജാതിയില്ല മ്യൂസിയത്തിന് 5 കോടി രൂപ
14 ജില്ലകളിലും വിവിധോദ്ദേശ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍; 500 കോടി രൂപ ഇതിനായി വകയിരുത്തി
മാന്ദ്യവിരുദ്ധപാക്കേജില്‍ 5000 കോടി രൂപയുടെ റോഡ്, പാലം , കെട്ടിടങ്ങള്‍
8 ഫ്ളൈഓവറുകള്‍ക്ക് 150 കോടി രൂപ
17 ബൈപ്പാസുകള്‍ക്ക് 385 കോടി രൂപ
137 പുതിയ റോഡുകള്‍,
4 അണ്ടര്‍ പാസേജുകള്‍ക്ക് 5 കോടി രൂപ
68 പാലങ്ങള്‍ക്ക് 1475 കോടി രൂപ
ശബരി റെയില്‍പ്പാതയ്ക്കുള്ള സംസ്ഥാന വിഹിതം 50 കോടി രൂപ
പുതിയ റെയില്‍ ഇടനാഴിയെ കുറിച്ചുള്ള സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ
എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെ മേല്‍ക്കൂരകളിലും സോളാര്‍ പാനല്‍
നബാര്‍ഡ് ഗ്രീന്‍ഫണ്ടില്‍ നിന്ന് 200 കോടി രൂപ
സൗജന്യ എല്‍ഇഡി ബള്‍ബ് പദ്ധതിക്ക് 250 കോടി രൂപ
കെ.എസ്.ആര്.ടി.സി ബസുകള്‍ സി.എന്‍.ജി ആക്കും, കടഭാരം കുറയ്കും. കൊച്ചി കേന്ദ്രമാക്കി 1000 സിഎന്‍ജി ബസുകള്‍
എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ട് നിലനിര്‍ത്തും
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 100 കോടി രൂപ
പുതിയ മുനിസിപ്പാലിറ്റി, ബ്ലോക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 100 കോടി രൂപ
കണ്ണൂരിലെ ദിനേശ് സഹകരണ സംഘത്തിന് 8 കോടി രൂപ
ആലപ്പുഴയില്‍ മൊബൈലിറ്റി ഹബ്, റോഡ്, ജലഗതാഗത പദ്ധതികള്‍ സംയോജിപ്പിക്കും
എറണാകുളം- പാലക്കാട് വ്യവസായ ഇടനാഴി സ്ഥാപിക്കും
എന്‍എച്ച് 47നരികിലുള്ള പ്രദേശങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങും
ടൂറിസം രംഗത്ത് 4 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍
ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കും
ഐടി പാര്‍ക്കുകളില്‍ പുതിയ കെട്ടിടങ്ങള്‍, 1325 കോടി
5 വര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങും
പദ്മനാഭസ്വാമി ക്ഷേത്ര സംരക്ഷണത്തിന് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍
സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ്
സ്ത്രീക്ഷേമ പദ്ധതികള്‍ക്ക് 91 കോടി രൂപ
സ്കൂളുകളില്‍ സ്ത്രീസൗഹൃദ ടോയ്ലെറ്റുകള്
പൊതുഇടങ്ങളില്‍ ശുചിമുറികള്‍ സ്ഥാപിക്കും
പെട്രോള്‍ പമ്പുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഫ്രഷ് അപ്പ് സെന്ററുകള്‍
60 വയസ് കഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്ഷന്
വന്യമൃഗങ്ങളില്‍ നിന്ന് കൃഷിക്കാരെ സംരക്ഷിക്കാന്‍ 100 കോടി രൂപ
നികുതി വരുമാനം 25 ശതമാനം കൂട്ടും
ട്രഷറി കോര്‍ബാങ്കിംഗ് ഈ വര്‍ഷം, ശമ്പളം ട്രഷറി വഴി മാത്രം
നീക്കിയിരുപ്പിന് ബാങ്കിലേക്കാള്‍ കൂടുതല്‍ പലിശ
നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഒമ്പതിന പരിപാടി