മഹീന്ദ്ര പുത്തന്‍ സ്കോർപിയോ നവംബര്‍ 14 ന് വിപണിയിൽ അവതരിപ്പിക്കും
പുതിയ കരുത്തൻ സ്കോര്‍പിയോയെ വിപണിയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര.
നവംബര്‍ 14 ന് പുതിയ സ്കോര്‍പിയോ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ മഹീന്ദ്ര അവതരിപ്പിക്കും.
എക്സ്റ്റീരിയറിന് ലഭിച്ച ഡിസൈന്‍ മാറ്റങ്ങളാണ് ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ പ്രധാന ആകർഷണം.
പുതിയ 7-സ്ലാറ്റ് ഗ്രില്‍, വീതിയേറിയ എയര്‍ഡാമിനൊപ്പമുള്ള പുതുക്കിയ ബമ്പര്‍ എന്നിവ ഫെയ്സ്ലിഫ്റ്റ് പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മോഡേണ്‍ ലുക്കിന് വേണ്ടി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ സൈഡ് റിയര്‍വ്യൂ മിററുകളിലേക്ക് മാറ്റി.
പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗിന് ലഭിച്ച ചെറിയ വെട്ടിത്തിരുത്തലുകള്‍ ഒഴിച്ച് സൈഡ് പ്രൊഫൈലിലും മറ്റ് മാറ്റങ്ങളില്ല.
പുതുതായി ഡിസൈന്‍ ചെയ്ത അലോയ് വീലുകളാകും സ്കോര്‍പിയോ ഫെയ്സ്ലിഫ്റ്റിന് ഉള്ളത്.
പുതിയ ഫ്ളാറ്റ് ഡോര്‍ ഡിസൈനാണ് റിയര്‍ എന്‍ഡില്‍ സ്കോര്‍പിയോ ഫെയ്സ്ലിഫ്റ്റ് പിന്തുടരുന്നത്. ഒപ്പം പുതുക്കിയ ടെയില്‍ ലാമ്പ് ക്ലസ്റ്ററും ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ ഉൾപ്പെടുത്തും.
ക്ലിയര്‍ ലെന്‍സ് ഡിസൈന്‍ ശൈലിയെ പുത്തന്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ മഹീന്ദ്ര ഒഴിവാക്കി.
സ്കോര്‍പിയോ ഫെയ്സ്ലിഫ്റ്റിന്റെ പ്രധാന ഹൈലൈറ്റ് പുതിയ എഞ്ചിന് അപ്ഡേറ്റാണ് .138 bhp കരുത്തേകുന്ന 2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനാകും ഇടംപിടിക്കുക.
ജാപ്പനീസ് നിര്‍മ്മാതാക്കളായ ഐസിന് സെയ്ക്കിയില് നിന്നുള്ള പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് യൂണിറ്റാകും ഇത്തവണ സ്കോര്‍പിയോയില്‍ ഒരുങ്ങുക.