കമല്ഹാസന് വ്യക്തിയല്ല, മഹത്തായ ആശയമാണെന്ന് എം.വി ജയരാജന്
തിരുവനന്തപുരം: കമല്ഹാസന് വെറുമൊരു വ്യക്തി മാത്രമല്ലെന്നും മതനിരപേക്ഷ പ്രസ്ഥാനമാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം വി ജയരാജന്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ
കലാരംഗത്ത് ഇതിഹാസപുരുഷനായ കമലഹാസന് നേരെ വധഭീഷണി മുഴക്കിയ BJPയുടെയും ഹിന്ദു മഹാസഭയുടെയും നേതാക്കളുടെ ഭ്രാന്തന് ജല്പനങ്ങള് തള്ളി കളഞ്ഞതിനാല്‍ പ്രസ്താവന നേതാക്കള്‍
പരിഹാസ്യരായി.
സംഘപരിവാര്‍ അണികള്‍ പോലും കമലഹാസനെ വധിക്കണമെന്ന ആഹ്വാനം തിരസ്കരിച്ചു.
വര്‍ഗീയ ഭ്രാന്തന്മാരുടെ ലക്ഷ്യം കമലഹാസന് എന്ന വ്യക്തിയല്ല. മതനിരപേക്ഷത എന്ന പ്രസ്ഥാനമാണ്.മതനിരപേക്ഷതക്ക് വേണ്ടി വാദിക്കുന്നവരെ മുഴുവന്‍ കൊന്നു തള്ളാമെന്ന ഇക്കുട്ടരുടെ മോഹം വിജയിക്കാന്‍ അനുവദിച്ചുകൂട.
വര്‍ഗീയതക്കെതിരെ പൊരുതാന്‍ കമലഹാസന് ഒറ്റക്കല്ല. മതേതരവിശ്വാസികളും മതവിശ്വാസികളും അണിനിരക്കുന്ന ജനാധിപത്യ പ്രസ്ഥാനമാണ്.
ചുരുക്കത്തില്‍ കമലഹാസന് കേവലമൊരു വ്യക്തിയല്ല മഹത്തായ ആശയമാണ്. കാലികമായ ആശയമാണ്.
ഗാന്ധി മുതല്‍ ഗൗരി വരെ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വരെ മുഴുവന്‍ കൊന്നു തള്ളുന്നവര്‍ ഓര്‍ത്തോളൂ. കൊല്ലാം നശിപ്പിക്കാനാവില്ല.