പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ അത് തിരുത്തണമെന്ന് പി സരിന്
പാലക്കാട്: ചില ആളുകളുടെ താൽപര്യത്തിന് വേണ്ടി വഴങ്ങിക്കൊടുത്താൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്ന് പി സരിന്. പാലക്കാട് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കിയ സരിന്, പാർട്ടി ഈ സമീപനം തിരുത്തിയില്ലെങ്കിൽ ഹരിയാന ഇവിടെ ആവർത്തിക്കുമെന്നും വിമര്‍ശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കും കത്തയച്ചിട്ടുണ്ട്.
പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്നും ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്നും സരിന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. പാർട്ടിക്കുള്ളിൽ ജനാധിപത്യവും ചർച്ചകളും വേണം. ഇപ്പോഴത്തെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് എങ്ങനെയാണ്.
പാർട്ടിയുടെ മൂല്യങ്ങളിലുള്ള വിശ്വാസത്തിന് കോട്ടംവന്നു. രാഷ്ട്രീയക്കാർക്ക് രണ്ടു മുഖം പാടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ അത് തിരുത്തണം.
ഇനിയും അതിന് സമയമുണ്ട്. ഇല്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല അല്ല മറിച്ച് രാഹുല്‍ ഗാന്ധിയാണെന്നും പാർട്ടി ശരിയിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നുവെന്നും സരിന് പറഞ്ഞു.
സ്ഥാനാര്‍ഥിത്വം പുന:പരിശോധിച്ച് രാഹുല്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി പറഞ്ഞാല്‍ പ്രശ്നം തീര്‍ന്നു. സ്ഥാനാർഥി ആരാണെന്നതിലല്ല പ്രശ്നം മറിച്ച് തോൽവി ഒഴിവാക്കണം എന്നാണ്.
തിരുത്താന്‍ തയാറായില്ലെങ്കില്‍ തിരിച്ചടി നേരിടും. ഇല്ലെങ്കിൽ കോണ്‍ഗ്രസിന് ഹരിയാനയിലെ അനുഭവം ഉണ്ടാകും. പാലക്കാട്ട് ഒറ്റയാളുടെ താൽപര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുതെന്നും ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും സരിൻ വിമർശിച്ചു.