മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി റിപ്പോർട്ട് ആവശ്യപ്പെട്ടത് സ്വാഭാവിക നീതിയുടെ ഭാഗമായാണ്. മാറാട് കലാപമുണ്ടായപ്പോൾ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരുന്നുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഇതുവരെ നടന്ന 136 കമ്മിഷൻ അന്വേഷണ റിപ്പോർട്ടുകളിൽ 135 എണ്ണത്തിനുമില്ലാത്ത രഹസ്യ സ്വഭാവമാണ് സോളാർ കമ്മീഷൻ റിപ്പോർട്ടിനു സർക്കാർ നൽകുന്നത്. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനം വിളിച്ചുചേർത്തത് ഇതുവരെ ആരും ചെയ്യാത്ത കാര്യമാണ്. സോളർ കേസ് അന്വേഷിച്ച ഡിജിപി എ. ഹേമചന്ദ്രന്റെ കത്ത് ഗൗരവമുള്ളതാണ്.
32 കേസുകളിൽ പ്രതിയായ ഒരു സ്ത്രീ പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻചാണ്ടിയുൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഈ സ്ത്രീയുടെ മാറിമറഞ്ഞുള്ള വെളിപ്പെടുത്തലുകൾ ജനങ്ങൾക്കറിയാം. കമ്മീഷൻ റിപ്പോർട്ടുകളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ചരിത്രമാണ് എൽഡിഎഫിനുള്ളതെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത മാസം പ്രത്യേക നിയമസഭ ചേരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.