മഹിളാ കോൺഗ്രസ് ഉടുമ്പൻചോല ബ്ലോക്ക് ക്യാമ്പ് നടന്നു
രാജാക്കാട്: മഹിളാ കോൺഗ്രസ് ഉടുമ്പൻചോല ബ്ലോക്ക് ക്യാമ്പും ബ്ലോക്ക് തല മെമ്പർഷിപ്പ് ക്യാമ്പയിന്റെ ലോഞ്ചിംഗും ശാന്തൻപാറ ഇന്ദിര ഭവനിൽ നടന്നു.
മഹിളാ കോൺഗ്രസിന്റെ കൊടി ഉയർത്തിയ ശേഷം ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന ക്യാമ്പിൽ ബ്ലോക്ക് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. വന്ദേമാതരത്തോട് കൂടി ആരംഭിച്ച ക്യാമ്പ് മിനി സാബു ഉദ്ഘാടനം ചെയ്തു.
ഇടുക്കി ജില്ലയുടെ ചാർജ് ഉള്ള സംസ്ഥാന സെക്രട്ടറി മഞ്ജു ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഒരു വർഷം കൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം നടപ്പാക്കേണ്ട 10 ഇനകർമ്മ പരിപാടികളെ പറ്റിയും പെർഫോമൻസ് അസസ്സിനേ പറ്റിയും വിശദമായി സംസാരിച്ചു.
ബ്ലോക്കിലെ സംഘടനാ പ്രർത്തനങ്ങളെ പറ്റിയും, നേരിടുന്ന വെല്ലുവിളികളെ പറ്റിയും ചർച്ച നടത്തി. ക്യാമ്പിൽ ബഹുമാന്യരായ നേതാക്കൾ ബ്ലോക്ക് പ്രസിഡന്റ് എം.പി ജോസ്, രാജാക്കാട് മണ്ഡലം പ്രസിഡന്റ് ജോഷി കന്യാകുഴിയിൽ, ശാന്തൻപാറ മണ്ഡലം പ്രസിഡന്റ് വരദരാജൻ എന്നിവർ സംസാരിച്ചു.
ക്യാമ്പിന് ജില്ലാ സെക്രട്ടറി മിനി ബേബി, സിനി ഷാജി, ഇന്ദിര, എൽസമ്മ, നിർമ്മല എന്നിവർ നേത്യത്വം നൽകി. ഉടുമ്പൻചോല ബ്ലോക്കിൽ മഹിളാ കോൺഗ്രസിന്റെ പ്രർത്തനം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ വിപുലമായ യോഗം പാർട്ടി നേത്യത്വത്തിൽ അടുത്ത മാസം 27ന് രാജകുമാരിയിൽ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. ക്യാമ്പിൽ ബ്ലോക്ക് ഭാരവാഹികൾ സ്വാഗതവും, നന്ദിയും രേഖപ്പെടുത്തി.