മീനച്ചിൽ കുടിവെള്ള പദ്ധതി; കുത്തി പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി
തൊടുപുഴ: മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി തോട്ടിൻങ്കര മുതൽ ചള്ളാവയിൽ വരെ റോഡ് കുത്തിപ്പൊളിച്ചത് പൂർവ സ്ഥിതിയിലാക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ അനാസ്ഥയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ശബരിമല സീസൺ ആരംഭിക്കുന്നതിന് മുമ്പായി റോഡ് ടാർ ചെയ്ത് സഞ്ചാര്യയോഗികമാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടി ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസ്ഫ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം റോഡ് ടാർ ചെയ്ത് പൂർവ സ്ഥിതിയിൽ ആക്കുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി.
മണ്ഡലം പ്രസിഡണ്ട് അഗസ്റ്റിൻ കള്ളികാട്ട്അധ്യക്ഷത വഹിച്ചു. കെ.എ പരീത്, സി എച്ച് ഇബ്രാഹിംകുട്ടി, പഞ്ചായത്ത് പ്രസിഡൻറ് ഷേർലി അഗസ്റ്റിൻ /ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്ലോറി പൗലോസ് /ബേബി ചൂരാപൊയ്കയിൽ, റ്റി എം ജോസഫ് /മാത്യു
പാലംപറമ്പിൽ, മേഴ്സി ദേവസ്യ,സണ്ണി തറയിൽ , സിബി ജോസ് , രഞ്ജിത്ത് മനപ്പുറത്ത്, ജോബി തീക്കുഴിവേലിൽ, റ്റി എച്ച് ഈസാ /സന്തു കാടൻകാവിൽ, ജെയിൻ മ്ലാക്കുഴി പൗലോസ് പൂച്ചക്കുഴി / വി പി ഡേവിഡ്, സണ്ണി ആരനോലിക്കൽ /ബേബി കുളത്തിനാൽ , ജോർജ് മുഞ്ഞനാട്ട് / ദേവസ്യാച്ചൻ ആരനോലിക്കൽ, ജോയി കണ്ടത്തിൽ, ജോസ് പാലക്കിൽ,ജോസ് പ്ലാക്കൂട്ടം, ബേബി കുളത്തിനാൽ, ജെയിംസ് ഊന്നുകല്ലുങ്കൽ , ബേബി ജോസ് എന്നിവർ പ്രകടനത്തിനും യോഗത്തിനും നേതൃത്വം നൽകി.