നടന് മമ്മുട്ടിയടക്കമുള്ള പ്രമുഖര്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയുടെ സമഗ്ര അന്വേഷണം
കൊച്ചി: നടന് മമ്മുട്ടിയടക്കം സിനിമാ മേഖലയിലെ പ്രമുഖരുടെ ഇടപാടുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നു.
സിനിമാ താരങ്ങള്‍ വാരിക്കൂട്ടിയ സ്വത്തുക്കള്‍ സംബന്ധിച്ചും ഇതിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളെ കുറിച്ചുമാണ് ഐ.ബിയുടെ അന്വേഷണം.
മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റം സംബന്ധമായ അന്വേഷണത്തിന് പിന്നാലെയാണ് താരങ്ങളെ ലക്ഷ്യമിട്ടും ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
മമ്മുട്ടി കായല്‍ കയ്യേറിയതായ ആരോപണം സംബന്ധിച്ച അന്വേഷണമാണ് ഇതില്‍ പ്രധാനം.
പരിസ്ഥിതി സംബന്ധമായ ഗുരുതരമായ വെല്ലുവിളി കായല്‍ കയ്യേറി 17 സെന്റില്‍ കെട്ടിടം നിര്‍മിച്ചതിനു പിന്നിലുണ്ടെന്ന ആരോപണമാണ് ഐ.ബി പ്രധാനമായും അന്വേഷിക്കന്നത്.
ഇതിനു പുറമെ വന്‍ സാമ്പത്തിക അടിത്തറയുള്ള മമ്മുട്ടിക്ക് എറണാകുളം ജില്ലയില്‍ മുന്‍പ് സര്‍ക്കാര്‍ സൗജന്യമായി ആറ് സെന്റ് ഭൂമി നല്കിയതും അന്വേഷിക്കുന്നുണ്ട്.
പരാതിയുമായി രംഗത്ത് വന്നിരുന്ന പായ്ച്ചിറ നവാസില്‍ നിന്നും അന്വേഷണ സംഘം ഉടന്‍ വിശദാംശം തേടും.
മറ്റ് ചില താരങ്ങളുടെ ഇടപാടുകളെ കുറിച്ചും കേന്ദ്ര ഏജന്‍സി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സിനിമാ മേഖലയില്‍ വാങ്ങുന്ന യഥാര്‍ത്ഥ പ്രതിഫലം, ഇതു സംബന്ധമായി ഇന്‍കം ടാക്സില്‍ നല്കിയ കണക്കില്‍ ‘ഒത്തുകളി’നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് സൂചന.
നോട്ട് നിരോധനത്തിന് മുന്‍പും ശേഷവും നടന്ന 10 വര്‍ഷത്തെ ഇടപാടുകളാണ് അന്വേഷിക്കുന്നത്.
ഇന്‍കം ടാക്സ്എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പല പ്രമുഖരും നടപടികളില്‍ നിന്നും ‘തലയൂരുന്നുണ്ട്’ എന്ന ആക്ഷേപം നിലവിലുള്ളതിനാല്‍ ഐ.ബിയുടെ അന്വേഷണം സി.ബി.ഐക്കും നിര്‍ണ്ണായകമാകും.
ഇന്‍കം ടാക്സഎന്ഫോഴ്സ്മെന്റ് വിഭാഗങ്ങളിലെ ക്രമക്കേട് കണ്ടു പിടിക്കാന്‍ ചുമതലപ്പെട്ട സി.ബി.ഐ ആ ഉത്തരവാദിത്വം നിറവേറ്റിയില്ലന്ന് ഐ.ബി കണ്ടെത്തി ഡല്‍ഹിയിലേക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും.
മാത്രമല്ല ഇങ്ങിനെ പൂഴ്ത്തിയ സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണത്തിനും സാധ്യത കൂടുതലാണ്.