ഓണം വിപണി: ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി
ഇടുക്കി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേടുകൾ നിയന്ത്രിക്കുന്നതിനായി ലീഗൽ മെട്രോളജി വകുപ്പിന്റെ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ജില്ലയിലെ ഡെപ്യൂട്ടി കൺട്രോളർമാരായ മേരി ഫാൻസി പി എക്സ്, ഉദയൻ കെ.കെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക പരിശോധന സ്ക്വാഡുകൾ രൂപികരിച്ചിട്ടുള്ളത്.
മുദ്രപതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളിൽ നിയമ പ്രകാരമുള്ള വിവരങ്ങൾ ഇല്ലാതെ വില്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, പരമാവധി വില്പുന വിലയേക്കാൾ കൂടിയ വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കും.
ഇന്ധന പമ്പുകളിലെ അളവ് സംബന്ധിച്ചും പരിശോധനകൾ നടത്തും. വിതരണം നടത്തുന്ന ഇന്ധനത്തിന്റെ അളവ് സംബന്ധിച്ച് സംശയം തോന്നുന്നപക്ഷം പമ്പുകളിൽ സൂക്ഷിച്ചിരിക്കുന്ന ലീഗൽ മെട്രോളജി വകുപ്പ് മുദ്ര ചെയ്ത 5 ലിറ്റർ അളവ്പാത്രം ഉപയോഗിച്ച് അളവ് ബോധ്യപ്പെടുത്തുവാൻ ആവശ്യപ്പെടാം.
ഉപഭോക്താക്കള്ക്ക് പരാതി അറിയിക്കുന്നതിനായി ഹെൽപ് ഡെസ്കിൽ ബന്ധപ്പെടാവുന്നതാണ്. സുതാര്യം മൊബൈൽ ആപ്പ് മുഖേനയും പരാതി അറിയിക്കാം. താലൂക്കുകളിൽ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലും പരിശോധന സ്ക്വാഡുകൾ പ്രവർത്തിക്കും.
ഹെൽപ് ഡെസ്ക്, ഡെപ്യൂട്ടി കൺട്രോളർ ഓഫീസ് തൊടുപുഴ: 046862 222638, ഡെപ്യൂട്ടി കൺട്രോളർ(ജനറൽ): 8281698052, ഡെപ്യൂട്ടി കൺട്രോളർ(എഫ്.എസ്) :8281698057, അസി. കൺട്രോളർ തൊടുപുഴ: 8281698053, ഇൻസ്പെക്ടർ ഫ്ലയിങ്ങ് സ്ക്വാഡ്: 9188525713, ഇൻസ്പെക്ടർ ഇടുക്കി: 9400064084, ഇൻസ്പെക്ടർ പീരുമേട്: 8281698056, ഇൻസ്പെക്ടർ ഉടുമ്പഞ്ചോല: 8281698054, ഇൻസ്പെക്ടർ ദേവികുളം(മൂന്നാർ): 8281698055.