സംസ്ഥാനത്ത് 5 വർഷത്തിനിടെ സംഭവിച്ചത് 1,94,285 റോഡ് അപകടങ്ങൾ; ജീവൻ നഷ്ടപ്പെട്ടത് 19,245 പേർക്ക്
തൃക്കാക്കര: കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റോഡ് അപകടങ്ങളിൽ മരിച്ചത് 19,245 പേർ.1,94,285 റോഡ് അപകടങ്ങളാണ് ഇക്കാലയളവിൽ ഉണ്ടായതെന്നും പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു.അപകടങ്ങളിൽ 2,20,396പേർക്ക് പരുക്കേറ്റു. 2019 മുതൽ 2023 വരെയുള്ള കണക്കാണിത്. ഈ വർഷം ഏപ്രിൽ വരെ മാത്രം 17,409 അപകടങ്ങളുണ്ടായി. 1,393 പേർ മരിച്ചു. 19,441പേർക്കു പരുക്കേറ്റു.
കണക്കുകൾ ഇങ്ങനെ - 2019: അപകടങ്ങളുടെ എണ്ണം(41111), മരണം(4440), പരുക്കേറ്റവർ(46055). 2020: അപകടങ്ങളുടെ എണ്ണം(27877), മരണം(2979), പരുക്കേറ്റവർ(30510). 2021: അപകടങ്ങളുടെ എണ്ണം(33296), മരണം(3429), പരുക്കേറ്റവർ(40204). 2022: അപകടങ്ങളുടെ എണ്ണം(43910), മരണം(4317), പരുക്കേറ്റവർ(49307). 2023: അപകടങ്ങളുടെ എണ്ണം(48091), മരണം(4080), പരുക്കേറ്റവർ(54320). 2024 ഏപ്രിൽ വരെ അപകടങ്ങളുടെ എണ്ണം(17,409), മരണം(1,393 ), പരുക്കേറ്റവർ(19,441).