റോഡു പണിക്കിടെ ആഞ്ഞിലി മരത്തിന് സമീപം കോൺക്രീറ്റ് ചെയ്തു; പഞ്ചായത്ത് സെക്രട്ടറിക്കും എ.ഇക്കും കരാറകാരനുമെതിരെ കേസ്
വണ്ണപ്പുറം: പഞ്ചായത്തിലെ ഒടിയപാറ - നാലാം ബ്ലോക്ക് റോഡ് പണിയുന്നതിനിടെയാണ് ആഞ്ഞിലി മരത്തിന് സമീപം കോൺക്രീറ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറിക്കും എ.ഇക്കും കരാറകാരനുമെതിരെ വനം വകുപ്പ് കേസ് എടുത്തു. 2023 ഡിസംബർ മൂന്നിനാണ് റോഡ് പണിയുന്നത്. റോഡില്‍ നില്ക്കുന്ന ആഞ്ഞിലിക്ക് ചുറ്റും കോണ്‍ക്രീറ്റ് ചെയ്തു എന്നതാണ് കുറ്റം. ഇത് മരത്തിന്റ വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്നതാണ് കാരണം. റോഡില്‍ തടസ്സമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തയാറാകാത്ത വനം വകുപ്പാണ് ഉദ്യോഗസ്ഥര്‍ക്കും കരാറകാരനുമെതിരെ കേസെടുത്തിരിക്കുന്നത്.
100ലേറെ കുടുബങ്ങള്‍ക്ക് പ്രയോജനമുള്ള റോഡാണ് കഴിഞ്ഞ വര്‍ഷം കോണ്‍ക്രീറ്റ് ചെയ്തത്. പണി തീർത്ത് ബില്ലും മാറി ഒരു വര്‍ഷമാകുമ്പോ ഴാണ് വനം വകുപ്പ് കേസെടുത്തതായി അറിയിപ്പു വരുന്നത്. തൊണ്ടി മുതലും രണ്ടു തൊഴിലാളികളെ പ്രതിയായും നല്‍കണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടു. വനംവകുപ്പിന്റ കേസെടുക്കുമെന്ന ഭീഷിണിക്കു മുന്നില്‍ മുട്ടു വിറയ്ക്കുകയാണ് ഉദ്യോഗസ്ഥര്‍.
മലയോര മേഖലയായ പഞ്ചായത്തിന്റ വികസനത്തെ ആകെ ബാ ധിക്കുന്നതാണ് വനം വകുപ്പിന്റ ഇത്തരം അതിരുകടന്നനീക്കം. ഇതോടെ റോഡ് പണി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മെല്ലേ പോക്ക് നടത്താനാണ് ഉദ്യോഗസ്ഥ തീരുമാനം. വനം വകുപ്പിന്റ ഭീഷിണി തുടരുകയാണെങ്കില്‍ വണ്ണപ്പുറം പഞ്ചായത്തിലെ കരാര്ജോലികള്ഏറ്റെടുക്കുന്നതില്നിന്നു പിന്മാറാനാണ് കരാറുകാരുടെ തീരുമാനം. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും കരാറുകാരെയും സംരക്ഷിക്കേണ്ട പഞ്ചായത്തു ഭരണസമിതി പോലും വനംവകുപ്പു ഭീഷിണിക്കുമുന്നില് ഭയപ്പെട്ടാണ് കഴിയുന്നതെന്ന് പരക്കെ സംസാരമുണ്ട്.
ട്രീ കമ്മറ്റിയിലും ആധിപത്യം
റേഞ്ച് ഓഫീസര്‍,വില്ലേജ് ഒഫീസര്‍,പഞ്ചായത്തുസെക്രട്ടറി എന്നിവരുള്‍പ്പെട്ട ട്രീകമ്മറ്റിക്ക് മുമ്പാകെ വരുന്ന അപകടകരമായ നിലയില്നില്ക്കുന്നമരങ്ങള്മുറി ക്കുന്നതിനുള്ള അപേക്ഷയില്‍ വില്ലേജ് ഓഫീസറും പഞ്ചായത്തുസെക്രട്ടറിയും ജ നപക്ഷനിലപാട് സ്വീകരിക്കുമ്പോള്‍ വനം വകുപ്പുദ്യോഗസ്ഥര്‍ എതിര്‍നിലപാടാണ് എടുക്കുക.
ഇതുമൂലം അപകടരമായിനില്ക്കുന്നമരങ്ങള് സമയത്ത് മുറിച്ച് നീക്കാന്കഴിയാറില്ല.കഴിഞ്ഞദിവസം തൊമ്മന്‍കുത്ത്-നാരങ്ങാനം റോഡരിൽ നിന്നമരങ്ങള്മുറിക്കുന്നകാര്യത്തിലും വനംവകുപ്പ് വിരുദ്ധനിലപാടാണ് എടുത്തത്.
ഇതോടെ സമയത്ത് മരം മുറിക്കന്കഴിഞ്ഞില്ല.ഈമരങ്ങളി ലൊന്ന് ഒടിഞ്ഞുവീ ണ് വൈദ്യുതിതൂണും ട്രാന്‍സ്ഫോര്‍മറും നശിച്ചത്. ഇനിയും ഈറോഡില്‍ അപകടകരമായ നിലയില്‍നില്‍ക്കുന്ന മരങ്ങൾ മുറിക്കാനുണ്ട്. വനം വകുപ്പിന്റ മനുഷ്യത്വ രഹിതമായഇത്തരം നിലപാട് കണ്ടില്ലെന്ന് സര്‍ക്കാരും നടിക്കുകയാണെന്ന് നാട്ടുകാര്‍പറയുന്നു.
കേസ് കോം പൗണ്ട് ചെയ്യാൻ നീക്കം
ഇപ്പോൾ എടുത്തി ട്ടുള്ള കേസ് കോം പൗ ണ്ട് ചെയ്യാൻ വനം വകുപ്പ് സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതിനായി ഉദ്യോഗസ്ഥരുടെയും കരാറു കാരന്റെ യും കുറ്റ സമ്മത മൊഴി രേഖ പ്പെടുത്തി മഹസ്സർ തയാറാക്കി ഇവരുടെ ഒപ്പ് ഇടുവിക്കും.ഇതോടെ പഞ്ചായത്തിന്റെ റോഡ് വനം വകുപ്പിന്റെ തായി മാറും.പിന്നീട് ഒരിക്കലും ഇവിടെ റോഡ് നവീകരണം പോലും ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. സൈറ്റ് പ്ലാൻ തയ്യാറാക്കി പഞ്ചായത്തിന്റെ ആസ്ഥിഎന്ന് ഉറപ്പാക്കി വർക്ക് ഓർഡർ നൽകി പണി പൂർത്തീകരിച്ച റോഡ് വനം വകുപ്പിന്റെ അധീനതയിൽ ആക്കാനാണ് നീക്കം.അതിനാൽപഞ്ചായത്ത് ഭരണ സമിതി ജാഗ്രത യോടെ തീരുമാനം എടുക്കണം.
മനോജ് മാമല (കേരള കോൺഗ്രസ്സ് എം വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ്)