തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
തൊടുപുഴ: ഇന്ത്യായുടെ 78 ആം സ്വാതന്ത്ര്യദിനം തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ദേശീയ പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
രാജ്യത്തെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കൃത്രിമം നടത്തി ജനഹിതം അട്ടിമറിച്ചാണ് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി അധികാരത്തിൽ എത്തിയതെന്ന വാർത്തകൾ ആശങ്കജനകമാണ്. തെരഞ്ഞെടുപ്പിൽ ആകെ ചെയ്ത വോട്ടിനേക്കാൾ അഞ്ച് കോടി വോട്ടുകൾ കൂടുതലായി എണ്ണിയെന്ന കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന്റെ ഭർത്താവ് പറക്കാല പ്രഭാകരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്.
നമ്മുടെ രാജ്യത്തിന്റെ പരിപാവനമായ മതേതരത്വവും ജനാധിപത്യ ഭരണ സംവിധാനങ്ങളും അട്ടിമറിച്ച് രാജ്യത്ത് മതാധിഷ്ഠിത സ്വേച്ഛാധിപത്യഭരണം കൊണ്ടുവരാൻ ബി.ജെ.പി നടത്തുന്ന കുൽസിത ശ്രമങ്ങളെ പരാജയപ്പെടുത്തി മതേതരത്വവും ജനാധിപത്യവും പരിപാലിക്കുവാൻ എല്ലാ ദേശസ്നേഹികളും ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് പോരാടണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ സ്വാതന്ത്ര്യദിന സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ എൻ.ഐ ബെന്നി, വി.ഇ താജുദ്ദീൻ, ജോസ് അഗസ്റ്റിൻ, റ്റി.ജെ പീറ്റർ, ഡി.കെ.റ്റി.എഫ് സംസ്ഥാന വൈസ് പ്രിസിഡന്റ് ജോയി മൈലാടി, ജിജി അപ്രേം, ടോമി പാലക്കൻ, കെ ദീപക്, സി.എസ് മഹേഷ്, കെ.ജി സജിമോൻ, റോബിൻ മൈലാടി, ജോർജ് ജോൺ, സെബാസ്റ്റ്യൻ മാത്യു, എം.എച്ച് സജീവ്, കെ.പി റോയി, എസ് ഷാജഹാൻ, വിനയവർദ്ധൻ ഘോഷ്, കെ.എച്ച് നൗഷാദ്, ഒ.കെ അഷറഫ്, കെ.എ ഷെഫീഖ്, കെ.എം ഷാജഹാൻ, നാസർ പാലൻമുടൻ, പി.പി കാസിം, റ്റി.പി ദേവസ്യ, ഷെരീഫ് പാലമല, ജിൻസ് അഗസ്റ്റിൻ, റ്റി.എൽ അക്ബർ തുടങ്ങിയവർ ആശംസകൾ നേർന്നു.