മതത്തിൻ്റെ പേരിൽ സമൂഹത്തെ ശിഥിലമാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ പതാക ഉയർത്തി
ഇടുക്കി: രാജ്യത്തിൻറെ 78ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയ ശേഷം വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മതത്തിൻ്റെ പേരിൽ സമൂഹത്തെ ശിഥിലമാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയിൽ അധിഷ്ഠിതമായെ ഐക്യമാണ് ഇന്ത്യയെ നയിക്കുന്നത്. ഈ ഐക്യം രാജ്യത്തെ കരുത്തുറ്റതാകുന്നു. കാർഗിൽ യുദ്ധത്തിൻ്റെ 25 വാർഷികം കൂടിയാണിന്ന്. അന്ന് ജീവൻ ബലിയർപ്പിച്ച മനുഷ്യരെ കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്. പ്രകൃതി ദുരന്ത പശ്ചാത്തലത്തിൽ വലിയെ വെല്ലുവിളികളാണ് നമ്മുടെ ജില്ല അഭിമുഖീകരിക്കുന്നത്. മുല്ലപ്പെരിയാറിയാൽ പുതിയ ഡാം വേണമെന്നതാണ് നമ്മുടെ ആവശ്യം. തമിഴ്നാനാടിന് ആവശ്യമായ ജലലഭ്യത ഉറപ്പ് വരുത്തിയാണ് പുതിയ ഡാം നിർമ്മിക്കുക. മുല്ല പെരിയാാറിൻ്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ.ടി ബിനു, ജില്ലാ കളക്ടർ വി വിഗ്നേശ്വരി, ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർ, ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപ്, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാതല വകുപ്പ് മേധാവികൾ, ജീവനക്കാർ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരേഡിൽ പങ്കെടുത്ത പ്ലാറ്റൂണകൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
തുടർന്ന് വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനം, പഴയരിക്കണ്ടം ഹൈസ്കൂളിലെ കുട്ടികളുടെ തായമ്പക, തേക്കടി ആരണ്യം ട്രൈബല്‍ ആര്‍ട്സ് ഗ്രൂപ്പിന്റെ സാംസ്കാരിക പരിപാടി എന്നിവ നടന്നു.