അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് ഒളിച്ചോടിയ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് രാജിവക്കണമെന്ന് യു.ഡി.എഫ് മെമ്പർമാർ
ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യു.ഡി.എഫ് അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു.സ്വന്തം മുന്നണി മെമ്പറൻമാരെ പോലും വിശ്വാസത്തിലെടുക്കാത്ത പഞ്ചായത്ത് പ്രസിഡൻ്റ് രാജിവക്കണമെന്നും ,ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ പ്രസിഡൻ്റ് യോഗ്യനല്ലന്നും യു.ഡി.എഫ് മെമ്പർമാർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ എൽ.ഡി.എഫ് അംഗങ്ങളുടെ ഇടയിൽ പോലും അസ്വാരസ്യം ഉണ്ടെന്നും ഇതുകൊണ്ട് പ്രസിഡൻ്റ് സ്ഥാനം ഇടതു പക്ഷത്തിന് നഷ്ടപ്പെടുമെന്ന ചിന്തയാണ് ഉന്നത നേതൃത്വം ഇടപെട്ട് എൽ .ഡി .എഫ് അംഗങ്ങളെ തടവിൽ പാർപ്പിച്ചിരുന്നതിന് പിന്നിലെന്നും യു.ഡി.ഫ് അംഗങ്ങൾ പറഞ്ഞു , പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് 7 ഉം എൽ.ഡി.എഫിന് 7 ഉം അംഗങ്ങളാണുള്ളത് .പദ്ധതി വിനിയോഗത്തിൽ ജില്ലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലാണ് ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പ് .പൊതുമരാമത്ത് വികസന രംഗത്ത് 19 ശതമാനം മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിനിയോഗിച്ചിട്ടുള്ളത് .
അംഗൻവാടിയിലേക്ക് നടത്തിയ നിയമനത്തിലും, ദിവസ വേതന നിയമനങ്ങളിലും വൻ അഴിമതിയാണ് നടത്തിയിട്ടുള്ളത് ,പഞ്ചായത്ത് ഭരണസമിതി മീറ്റിങ്ങ് നടന്നതിൻ്റെ മിനിറ്റ്സുകളിൽ തിരുത്തലുകൾ നടത്തിയതുമായി ബന്ധപ്പെട്ട് നിയമനടപടികൾ നടന്നുവരുന്നു.വാഴത്തോപ്പ് സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി മെമ്പർഷിപ്പ് ചേർക്കാൻ വ്യാപകമായി കള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകിയതിന് നിലവിലെ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ പരാതിയുണ്ട്, അന്യജില്ലക്കാരായ വിദ്ധ്യാർത്ഥികൾക്കും ,സർക്കാർ ജീവനക്കാർക്കും ഇങ്ങനെ അധികാര ദുർവിനിയോഗം നടത്തി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട് .
വാഴത്തോപ്പ് ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ നവീകരണവുമായി ബന്ധപ്പെട്ട് 2 കോടിയിലധികം രൂപ ചിലവഴിച്ചതിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത് .പഞ്ചായത്തിലെ ട്രാഫിക്ക് രംഗം താറുമാറായി കിടക്കുന്നു .പ്രധാന പട്ടണമായ ചെറുതോണിയിലെ ഗതാഗതക്കുരുക്ക് സങ്കീർണ്ണമാണ് .പഞ്ചായത്തിലെ മാലിന്യ സംസ്കരണത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്തതുമൂലം ടൗണുകളിൽ മാലിന്യങ്ങൾ കൊണ്ട് നിറയുന്നു .പണമില്ലാത്ത പദ്ധതികൾ ഉത്ഘാടനം ചെയ്യുകയും ,കൂട്ടായ ചർച്ചകളില്ലാതെ ഭൂമിയടക്കം വാങ്ങുകയും , പദ്ധതി നടത്തിപ്പിലെ അഴിമതിയും പഞ്ചായത്തിൻ്റെ വികസനം മുടക്കുന്നതിന് കാരണമാണ് .
പ്രസിഡൻ്റിൻ്റെ ധിക്കാരനടപടി അപലപനീയമാണ് .ഇത്തരത്തിലുള്ള വികസന മുരടിപ്പിനെതിരെയാണ് പഞ്ചായത്തിൽ യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസം രേഖപ്പെടുത്തിയത് .ധാർഷ്ട്യവും ,വികസന മുരടിപ്പും കൈമുതലായിട്ടുള്ള പഞ്ചായത്ത് പ്രസിഡൻ്റ് അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും ഒളിച്ചോടിയാലും അഴിമതിക്കെതിരെ ഉറച്ച പോരാട്ടം പഞ്ചായത്ത് കമ്മിറ്റിയിലും പുറത്തും ഇനിയുമുണ്ടാകുമെന്നും യു .ഡി .എഫ് അംഗങ്ങളായ വിൻസൻ്റ് വള്ളാടി ,ടിൻ്റു സുഭാഷ് ,അലീസ് ജോസ് ,ഏലിയാമ്മ ജോയി ,സെലിൻ വിൻസൻ്റ് ,കുട്ടായി കെ ,അജീഷ് വേലായുധൻ എന്നിവർ പറഞ്ഞു