ഐസ്ക്രീം കേസ് സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് വിഎസ്
തിരുവനന്തപുരം: ഐസ്ക്രീം കേസില്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് വിഎസ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ കോടതിയില്‍ പോയത് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ലെന്നും വിഎസ് പറഞ്ഞു. സാന്റിയാഗോ മാര്‍ട്ടിനെ കെട്ടുകെട്ടിച്ചത് താന്‍ കേസുകൊടുത്താണ്. ഇത് ഇടതുപക്ഷ സര്‍ക്കാറിന് വന്‍ നേട്ടമായിരുന്നെന്നും വിഎസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. വി.എസിന്റെ ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസ് സിബിഐ അന്വേഷണത്തിന് വിടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കൗണ്‍സെല്‍ ജി.പ്രകാശന് കോടതിയെ അറിയിച്ചിരുന്നു.
കേസ് പരിഗണിക്കവേ വിഎസിന് സുപ്രീം കോടതിയുടെ വിമര്‍ശനവും കേള്‍ക്കേണ്ടി വന്നു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കോടതിയുടെ സമയം കളയരുതെന്നു ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് കര്‍ശനമായി പറഞ്ഞിരുന്നു.
കൂടാതെ വിഎസ് കേസുകൊടുത്ത് കേരളത്തില്‍ നിന്നും പുറത്താക്കിയ ലോട്ടറി മാഫിയാ തലവന്‍ സാന്റിയാഗോ മാര്ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ.ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായിരുന്നു. സര്‍ക്കാറും മാര്‍ട്ടിനും തമ്മില്‍ നടക്കുന്ന കേസിലാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ.ദാമോദരന്‍ മാര്‍ട്ടിനുവേണ്ടി വാദിക്കാനെത്തിയത്. ഇത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഏറെക്കാലത്തെ മൗനത്തിനു ശേഷമാണ് ശക്തമായി പ്രതിഷേധവുമായി വിഎസ് വീണ്ടും രംഗത്തുവന്നിരിക്കുന്നത്. ഐസ്ക്രീം പാര്‍ലര്‍, ലോട്ടറി കേസുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു വിഎസിന്റെ വാക്കുകള്‍. ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് സിബിഐ അന്വേഷിക്കണമെന്ന വിഎസിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് രാഷ്ട്രീയ അജന്‍ഡയ്ക്കായി കോടതിയെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നു ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കിയത്.
വിഎസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നു സംസ്ഥാന സര്‍ക്കാരും നിലപാടെടുത്തിരുന്നു. വിഎസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നു സംസ്ഥാന സര്‍ക്കാരിനുവേണ്ടി കെ.കെ.വേണുഗോപാലും സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി.പ്രകാശുമാണ് വാദിച്ചത്. ഇതിനുപുറമെയാണ് ലോട്ടറി മാഫിയാ തലവന്‍ സാന്‍ഡിയാഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന് അഡ്വക്കറ്റ് എം.കെ. ദാമോദരന്‍ ഹാജരായത്.