നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും; യു.ഡി.എഫ്
ഇടുക്കി: നെടുങ്കണ്ടം 2021 പണി പൂർത്തിയാക്കി തുറന്നു പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞ് നിർമ്മാണം ആരംഭിച്ച മാർക്കറ്റ് കെട്ടിടം നിർമ്മാണം എങ്ങുമെത്താത്ത നിലയിലാണ് നാലരക്കോടി രൂപ മുതൽമുടക്കിയാണ്നിർമ്മാണം ആരംഭിച്ചത് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് മൂന്നരക്കോടി രൂപ കരാറുകാരന് ഇതുവരെ നൽകി കഴിഞ്ഞു ഇനി ഒന്നരക്കോടി രൂപ നൽകുവാൻ ഉണ്ട്.
ഇത്രയും തുക ചെലവാക്കിയിട്ടും മൂന്ന് നിലകളിലായി കെട്ടിടം വാർത്തിട്ടതല്ലാതെ കഴിഞ്ഞ ഒരു വർഷക്കാലമായി യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല പണി പൂർത്തിയാക്കുവാൻ വാപ്കോസെന്ന ഏജൻസിയിൽ നിന്നും അഞ്ച് കോടി രൂപ വായ്പ്പക്ക് വേണ്ടി ശ്രമം നടത്തിയിരുന്നു. സംസ്ഥാന ഭരണം അടക്കം കയ്യിലുള്ളപ്പോഴും അത് നേടിയെടുക്കുവാൻ കഴിഞ്ഞ കാല ഘട്ടങ്ങളിൽ അവർക്ക് സാധിച്ചില്ല ഇപ്പോൾ നാല് കോടി 98 ലക്ഷം രൂപ യുടെ ഒരു ഡ്രാഫ്റ്റ് എസ്റ്റിമേറ്റ് പഞ്ചായത്തിന് കൈമാറിട്ടുണ്ട്.
ഇത് പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയ്ക്ക് വന്നപ്പോൾ ഈ ഡ്രാഫ്റ്റ് എസ്റ്റിമേറ്റിന് അനുമതി നൽകാൻ പറ്റില്ലെന്ന് പറഞ്ഞ് യു.ഡി.എഫ് മെമ്പർമാർ വിയോജന കുറിപ്പ് നൽകിയിട്ടുണ്ട്.
ഡ്രാഫ്റ്റ് എസ്റ്റിമേറ്റിലെ പല തുകകളും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത വലിയ തുകകളാണ് പഞ്ചായത്ത് എ.ഇയും സെക്രട്ടറിയും ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ പുറത്തു നിന്നുള്ള ഒരു സി.പി.എം നേതാവ് പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരം ഇല്ലാതെ ഇത് അംഗീകരിപ്പിക്കാനുള്ള തീവ്രശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. ഇതിൽ അഴിമതി മണക്കുന്നു.
35 ലക്ഷം രൂപ മുടക്കി നിർമ്മാണം ആരംഭിച്ച ക്രിമിറ്റോറിയം നിർമ്മാണം നാലു വർഷമായിട്ടും എങ്ങും എത്തിയിട്ടില്ല അതിനുവേണ്ടി വാങ്ങിയ ജനറേറ്റർ തുരുമ്പെടുത്തു നശിച്ചിരിക്കുകയാണ്
ഗ്രാമവണ്ടിയെന്ന ഒരു പുതിയ പദ്ധതി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നതിന് വേണ്ടിയുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് ദിവസേന പതിനായിരം രൂപ പഞ്ചായത്തിന് ചെലവ് വരുന്ന പദ്ധതിയിൽ നിന്നും പഞ്ചായത്തിന് ഒരു രൂപ പോലും വരുമാനം ലഭിക്കുന്നില്ല കെഎസ്ആർടിസിയുടെ ഒരു ഡിപ്പോ നെടുങ്കണ്ടത്ത് നിലവിൽ പ്രവർത്തനമുണ്ട് ഇതിലും വലിയ ഒരു അഴിമതി ഉണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ നിന്നും 25 ലക്ഷത്തോളം രൂപ കുടിശ്ശികയിനത്തിൽ പിരിച്ചെടുക്കുവാൻ ഉണ്ട് ഒരു വർഷം ഏകദേശം ആറ് കോടിയോളം രൂപ തനത് ഫണ്ടുള്ള പഞ്ചായത്ത് ആണ് നെടുങ്കണ്ടം പഞ്ചായത്തിന്റെ തനത് ഫണ്ട് ഒരു ദീർഘവീക്ഷണവും ഇല്ലാതെ അഴിമതി നടത്തുവാൻ വേണ്ടി പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതു മൂലം ജീവനക്കാർക്ക് ശമ്പളം കൊടുക്കുവാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് എൽ.ഡി.എഫ് ഭരണ സമിതി തെറ്റു തിരുത്താൻ തയ്യാറായില്ല എങ്കിൽ ശക്തമായ സമരങ്ങൾ നടത്തുമെന്ന് പാർലമെന്ററി പാർട്ടി ലീഡർ എം.എസ് മഹേശ്വരൻ, ജോജി ഇടപ്പള്ളി കുന്നേൽ, രാജേഷ് ജോസഫ്, ശിഹാബുദ്ദീൻ ഈട്ടി ക്കൽ, ലിസി, ലിനി ജോസ് എന്നിവർ പറഞ്ഞു.