കാട്ടാന ഭീഷണിക്കെതിരെ കോതമംഗലം റേഞ്ചിലെ പുന്നേക്കാട് ഫോറസ്റ്റ് ഓഫീസിലേക്കു മാർച്ച് നടത്തി
കോതമംഗലം: കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തുകളിൽ ദൈനം ദിനം വന്യമൃഗ ശല്യം വർദ്ധിച്ച് ജനജീവിതം ദുരിതമായതായി ചൂണ്ടിക്കാട്ടിയാണ്
കോതമംഗലം റേഞ്ചിലെ പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
മുൻവില്ലേജ് ഉദ്യോഗസ്ഥനായിരുന്ന കുട്ടമ്പുഴ സ്വദേശി കപ്പിലാംമൂട്ടിൽ സജിയെ തട്ടേക്കാട് എസ് വളവിന് സമീപം വച്ച് കഴിഞ്ഞ ദിവസം കാട്ടാന ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
തലമുടി നാരിഴയ്ക്കാണ് സജി രക്ഷപ്പെട്ടത്. ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ അടിയന്തരമായി ഈ പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങൾ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജനകീയ മാർച്ച് നടത്തിയത്.
പുന്നേക്കാട് കവലയിൽ നിന്ന് ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തുന്ന പ്രതിക്ഷേധ മാർച്ചിൽ നിരവധി പേർ പങ്കെടുത്തു. മാർച്ചിനും പ്രതിേഷേധ
യോഗത്തിനും കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ്, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ള കയ്യൻ , വിവിധ രാഷ്ട്രീയ കക്ഷി നേതക്കളായ രാജു എബ്രാഹം, കെ ഒ കുര്യാക്കോസ്, നാരായണൻ നായർ, ജോജി സ്ക്കറിയ, ബിനോയി സി. പുല്ലാൻ, കെ എ കൊച്ചുകുറു, പി എ മാമച്ചൻ , പി എ പാപ്പു , കീരംപാറ പഞ്ചായത്ത് വൈ. പ്രസിഡന്റ് ബീന റോജോ, ജില്ല പഞ്ചായത്ത് അംഗം റാണി കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, പഞ്ചായത്ത് അഗങ്ങളായ സി ബി കെ എ, ബേസിൽ ബേബി ,സിനി ബിജു, മഞ്ജു സാബു, വിസി ചാക്കോ എന്നിവരും നിരവധി നാട്ടുകാരും പങ്കെടുത്തു. ജിജോ ആൻ്റണി സ്വാഗതവും ഗോപി മുട്ടത്ത് നന്ദിയും പറഞ്ഞു.