ഡോ.ഗിന്നസ് മാട സാമിക്ക് വീണ്ടും നോബൽ നോമിനേഷൻ
പീരുമേട്: 2024ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് മനുഷ്യാവകാശ പ്രവർത്തകനും അന്താരാഷ്ട്ര സമാധാന സംഘടന അംഗവുമായ ഡോ. ഗിന്നസ് മാട സാമിയെ പരിഗണിക്കുന്നതിന് നോർവീജിയൻ പീസ് കമ്മിറ്റിക്കു വീണ്ടും നാമ നിർദ്ദേശം ചെയ്തു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ റിലേഷൻസ് വകുപ്പ് ഡയറക്ടർ പ്രൊഫസർ. സി വിനോദൻ ആണ് നോമിനേഷൻ നൽകിയത്. കഴിഞ്ഞ വർഷം കമ്മിറ്റിക്കു ലഭിച്ച 305 നാമനിർദേശ പട്ടികയിൽ മാട സാമിയും ഇടം നേടിയിരുന്നു.
രാജ്യത്തും ലോക രാജ്യങ്ങളിലും പൗരസമൂഹത്തെ പ്രതിനിധീകരിച്ചു പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും യുദ്ധക്കുറ്റങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, ദുരുപയോഗം എന്നിവയ്ക്കു എതിരെ ആഗോള തലത്തിൽ ശക്തമായ പോരാട്ടം നടത്തുകയും, യുദ്ധ രഹിത ലോകം സൃഷ്ടിക്കാൻ മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നവർക്ക് എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ പ്രഖ്യാപിക്കുന്ന അന്താരാഷ്ട്ര പുരസ്കാരമാണ് നോബൽ പീസ് പ്രൈസ്.
കഴിഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പാരിസ്ഥിതിക സംവേദനക്ഷമതയുള്ള ഒരു വ്യക്തിക്ക് ഒരു മികച്ച മാതൃകയും യുവജനങ്ങൾക്കും ഭാവി തലമുറകൾക്കും ഒരു മാതൃകയാണെന്നും മാട സാമി കഴിഞ്ഞ കാലങ്ങളിലെ തന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട് എന്നും ഹരിതവും സുരക്ഷിതവും സമാധാനപരവുമായ ഭാവിക്കുവേണ്ടി മാത്രമല്ല, എല്ലാവരുടെയും ഭാവിക്കുവേണ്ടിയാണ് മാടസാമി പോരാടുന്നത് എന്നും 2011-ൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം ഒഴിവാക്കാൻ തീരുമാനിക്കുകയും തുടർന്ന് സമൂഹത്തെ അത് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു വരികയാണ് എന്നും വിനോദൻ
നാമ നിർദ്ദേശ പത്രികയിലുടെ ചൂണ്ടി കാട്ടി.
ആണവയുദ്ധത്തിന്റെ ദുരന്തം ഒഴിവാക്കുന്നതിനും ആണവായുധങ്ങൾ നിർത്തലാക്കുന്നതിനുമായി
ന്യൂക്ലിയർ നിരായുധീകരണം, ഹരിത വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ച് ഇതിനകം നിരവധി സർവകലാശാലകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ലോക സമാധാനം കെട്ടിപ്പടുക്കുന്നതിനും ആണവായുധങ്ങൾ നിർത്തലാക്കുന്നതിനുമുള്ള നൂറു കണക്കിന് നൂതന പരിപാടികൾ ആണ് മാടസാമി ആഗോള തലത്തിൽ നടത്തിയത്. അദ്ദേഹത്തിന്റെ ലക്ഷ്യവും അഭിലാഷവും ആണവായുധങ്ങളില്ലാത്ത ഒരു ലോകത്തെ ഒരു ദർശനത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരിക എന്നതാണ് എന്നും വിനോദൻ കൂട്ടിച്ചേർത്തു.
സമൂഹത്തിൽ അരങ്ങേരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ യഥാ സമയത്ത് പ്രതികരിക്കുകയും ഇസ്രായേൽ ഗാസ യുദ്ധം,ഉക്രൈനിലെ റഷ്യ നടത്തുന്ന അധിനിവേശത്തിന് എതിരെ കത്തുകളിലൂടെ പോരാട്ടവും നടത്തി വരുന്നതും ഇരുപതോളം അന്താരാഷ്ട്ര സമാധാന സംഘടനകളിൽ പ്രവർത്തിക്കുന്നതുമായ ഗിന്നസ് മാട സാമി പീരു മേട്ടിലെ പോസ്റ്റ് മാസ്റ്റർ കൂടിയാണ്. 2024 ലെ നോബൽ പീസ് പ്രൈസിനു നമ്മനിർദ്ദേശം നൽകാൻനുള്ള അവസരം ജനുവരി 31 വരെ ആയിരുന്നു. 285 നോമിനേഷനുകളാണ് ഈ വർഷം കമ്മിറ്റിക്കു മുമ്പാകെ ലഭിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നും നോബൽ സമ്മാനത്തിന് വീണ്ടും നിർദ്ദേശിക്കപ്പെട്ട ഏക വ്യക്തി ഗിന്നസ് മാടസാമി എന്നത് ഏറെ ശ്രദ്ധേയമാണ്.