കനത്ത മഴയിൽ തൊമ്മൻകുത്ത് വേളൂർ ചപ്പാത്തുകൾ കരകവിഞ്ഞു
തൊടുപുഴ: കനത്ത മഴയിൽ തൊമ്മൻകുത്ത് വേളൂർ ചപ്പാത്തുകൾ കരകവിഞ്ഞു. വേളൂർ ചപ്പാത്ത് കരകവിഞ്ഞതോടെ, വേളൂർ, മനയത്തടം കഴുതപാറ, മേഖല പൂർണമായും ഒറ്റപ്പെട്ട സ്ഥിതിയിൽ ആണ്.
കാളിയാർ, തെന്നാത്തൂർ,പുഴ കരകവിഞ്ഞതിനെ തുടർന്ന് കാളിയാറിലും തെന്നത്തൂരിലും ഇല്ലിച്ചുവട്ടിലും നിരവധി വീടുകളിൽ വെള്ളം കയറി. ശ്രീനാദ് തെങ്ങുംതോട്ടത്തിൽ, ഫ്രാൻസിസ് വെള്ളരിയിൽ, അമ്മിണി വട്ടോത്ത്, ഉദയൻ വട്ടോത്ത്, ബിജു ജോൺ ഞാറക്കൽ, കുര്യൻ തകരപ്പിള്ളിൽ, ബിജി പുള്ളോലിക്കൽ, കദീജ തട്ടത്, തോമസ് മുള്ളേതറപേൽ തുടങ്ങി 15 ഓളം കുടുംബങ്ങൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വണ്ണപ്പുറത്ത് വീടിന് മുകളിലേയ്ക്ക് മരം കടപുഴകി വീണ് പ്ലാന്റേഷന്കവല ഓലിയില്‍ ജോസഫിന്റ വീടിന്റ രണ്ട് മുറിയുടെ മേല്‍ക്കൂര പാടെ തകര്‍ന്നു. വീട്ടുപകരണങ്ങളും നശിച്ചു. തിങ്കളാഴ്ച രാത്രി ഏഴ് അരക്കാണ് അപകടം
കനത്ത വെള്ളകെട്ടിനെ തുടർന്ന് വണ്ണപ്പുറം മാർസ്ലീവാ ടൗൺ പള്ളിക്ക് സമീപം ആലപ്പുഴ മധുര സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെടുകയും സമീപത്തെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ഹൈവേ വികസനത്തിന്റെ ഭാഗമായി റോഡ് ഉയർത്തി പണിതപ്പോൾ കലുങ്ക് താഴ്ന്നു പോയതും, ആശാസ്ത്രിയ നിർമാണ രീതിയുമാണ് കനത്ത വെള്ളകെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.