ലോകമെമ്പാടും വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായി
വാഷിങ്ങ്ടൻ: ലോക വ്യാപകമായി വിൻഡോസ് കംപ്യൂട്ടറുകളിൽ തകരാർ. പുതിയ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതാണ് കംപ്യൂട്ടറുകളുടെ പ്രവർത്തനം തകരാറിലാവാൻ കാരണം.
ഇന്ത്യ, ഓസ്ട്രേലിയ, ജർമ്മനി, യു.എസ്, യു.കെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ കംപ്യൂട്ടറുകൾ തകരാറിലായതായാണ് റിപ്പോർട്ട്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും യു.എസിലും സൂപ്പർമാർക്കറ്റുകളുടെയും ബാങ്കുകളുടേയും ടെലികമ്മ്യൂണിക്കേഷൻ, വിമാന കമ്പനികളുടെയും പ്രവർത്തനം തകരാറിലായി.
വാണിജ്യ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിൽ സുരക്ഷാ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുടെ ക്രൂഡ് സ്ട്രൈക്കിൻറെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ്ത കപ്യൂട്ടറുകളാണ് തകരാറിലായത്.
തകരാറിലായ കംപ്യൂട്ടറുകളിൽ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് എറർ മുന്നറിയിപ്പാണ് കാണുന്നത്. തുടർന്ന് കംപ്യൂട്ടർ ഷട്ട് ഡൗൺ ആയി റീസ്റ്റാർ ചെയ്യപ്പെടുന്നു.
ഫാൽക്കൺ സെൻസറിൻറേതാണ് പ്രശ്നമെന്ന് ക്രൗഡ് സ്ട്രൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ആകാശ, ഇൻഡിഗോ, സ്പൈസ്ജെറ്റ് തുടങ്ങിയ കമ്പനികളുടെ ചെക്ക് ഇൻ നടപടികളും, ബുക്കിങും തകരാറിലായി. ഇതേ തുടർന്ന് മാന്വൽ ചെക്ക് ഇൻ ജോലികളിലേക്ക് മാറിയിരിക്കുകയാണ് കമ്പനികൾ.