വണ്ടിപ്പെരിയാർ ഗവ. യു.പി സ്കൂളിൽ കാമരാജ ജന്മ ദിനാഘോഷം സംഘടിപ്പിച്ചു
ഇടുക്കി: പാവങ്ങളുടെ പെരും തലൈവർഎന്ന് തമിഴ് നാട് ജനത വിശേഷിപ്പിച്ചിരുന്ന മുൻ തമിഴ്നാട് മുഖ്യമന്ത്രി കാമരാജ് താൻ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു കുട്ടികൾക്ക് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് രൂപം നൽകിയത്.
സ്കൂളുകളിൽ പഠനത്തിനായി എത്തുന്ന കുട്ടികൾ ഉച്ചഭക്ഷണം ഇല്ലാതെ മറ്റ് ജോലികൾക്കൊക്കെ പോകുന്ന സ്ഥിതി മനസ്സിലാക്കിയതോടെ ആയിരുന്നു ഇദ്ദേഹം സ്കൂളുകളിൽ കുട്ടികൾക്കായി ഉച്ചഭക്ഷണം വിതരണ പദ്ധതി ഇന്ത്യയിൽ ആദ്യമായി തമിഴ്നാട്ടിൽ നടപ്പിലാക്കിയിരുന്നത്.
ഇത്തരം പ്രവർത്തികളിലൂടെ തമിഴ്നാട് ജനത യുടെ പ്രിയങ്കരനായിരുന്ന മുൻ തമിഴ്നാട് മുഖ്യമന്ത്രി കാമരാജിന്റെ ജന്മദിനത്തിൽ കഴിഞ്ഞ 30 വർഷക്കാലമായി വണ്ടിപ്പെരിയാറിൽ പ്രവർത്തിച്ചുവരുന്ന കാമരാജ് ഫൗണ്ടേഷൻ അംഗങ്ങൾ വണ്ടിപ്പെരിയാർ ഗവൺമെന്റ് യുപി സ്കൂളിൽ ഇദ്ദേഹത്തിന്റെ ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ പിടിഎ പ്രസിഡണ്ട് മുത്തുകുമാർ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ എസ് ടി രാജ് സ്വാഗതം ആശംസിച്ച കാമരാജ് ജന്മദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം കാമരാജ് നാടാർ ഫൗണ്ടേഷൻ ചെയർമാൻ അൻപുരാജ് നിർവഹിച്ചു
തുടർന്ന് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. കാമരാജ് ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി കാമരാജ് നാടാർ ഫൗണ്ടേഷൻ അംഗങ്ങൾ സ്കൂളിനായി സൗണ്ട് സിസ്റ്റം നൽകി.
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീരാമൻ മുഖ്യപ്രഭാഷണം നടത്തി. കാമരാജ് നാടാർ ഫൗണ്ടേഷൻ ഭാരവാഹികളായ പ്രസിഡന്റ് എം ആന്റണി, സെക്രട്ടറി പി ജോൺസൺ, സി ജയപാലൻ, ജീജ കെ.എൽ തുടങ്ങിയവർ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു.