ചിക്കിംഗിന്റെ രുചിവൈവിധ്യം ഇനി ലണ്ടനിലും
ദുബൈ: അന്താരാഷ്ട്ര പ്രശസ്തി നേടിയ ഹലാല്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡായ ചിക്കിംഗ് ലണ്ടനിനും ഔട്ട്ലെറ്റ് തുറന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിക്കിംഗിന്റെ യുകെയിലെ ആദ്യ സ്വന്തം ഔട്ട്ലെറ്റ് ലണ്ടനിലെ ആക്ടന്‍ 169 ഹൈസ്ട്രീറ്റിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ എ.കെ.മന്‍സൂറിനൊപ്പം ചിക്കിംഗ് ഓപ്പറേഷന്‍സ് മാനേജര്‍ മഖ്ബൂല്‍ മോഡി, ബിഎഫ്ഐ മാനേജ്മെന്റ് ഡിഎംസിസി സിഇഒ ശ്രീകാന്ത് എന്‍ പിള്ള, ഇഎ ക്വാണ്ടം എസ്ഡിഎന്‍ ബിഎച്ച്ഡി ലീഗല്‍ അഡൈ്വസര്‍ ലിയോ എന്നിവരും പങ്കെടുത്തു.
ഇംഗ്ലണ്ടില്‍ ചിക്കിംഗിന്റെ ഔട്ട്ലെറ്റ് ആരംഭിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് മന്‍സൂര്‍ പറഞ്ഞു. മലയാളികളുടെ സാന്നിധ്യം ലണ്ടനില്‍ ഏറെയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യവും ഇംഗ്ലണ്ടിലുണ്ട്. ഇവര്‍ക്ക് ചിക്കിംഗിന്റെ രുചി പകര്ന്നുനല്കാന് പുതിയ ഔട്ട്ലെറ്റ് വഴി സാധിക്കും. ലോകത്തെ വിവിധ രാജ്യങ്ങളുടെ ഒരു പരിച്ഛേദമാണ് ലണ്ടന്‍. ആ ജനവിഭാഗങ്ങള്‍ക്ക് ചിക്കിംഗിനെ പരിചയപ്പെടുത്താനും ലണ്ടന്‍ ഔട്ട്ലെറ്റ് വഴി കഴിയുമെന്നും എ.കെ.മന്‍സൂര്‍ പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രണ്ട് ഔട്ട്ലെറ്റുകള് കൂടി യുകെയില്‍ പ്രവര്‍ത്തനം തുടങ്ങും. രണ്ടാമത്തെ ഔട്ട്ലെറ്റ് സെപ്തംബര്‍ 22ന് ലണ്ടനിലെ മാലിബണിലെ എഡ്ജ് വെയര്‍ റോഡില്‍ തുറക്കും. മൂന്നാമത്തെ ഔട്ട്ലെറ്റ് 2017 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും എ.കെ.മന്‍സൂര്‍ പറഞ്ഞു.
ചിക്കിംഗ് ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ശൃംഖലയ്ക്ക് യുകെ മാര്‍ക്കറ്റില്‍ വലിയ വികസന സാധ്യതയാണുള്ളത്. അതുകൊണ്ടുതന്നെ 2020 ആകുമ്പോഴേക്കും സ്വന്തം ഔട്ട്ലെറ്റുകളും ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളുമായി അന്‍പതിലേറെ ഔട്ട്ലെറ്റുകള് യുകെയില്‍ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ചിക്കിംഗിനെ സംബന്ധിച്ച് ലണ്ടന്‍ ഒരു അഭിമാനകരമായ മാര്‍ക്കറ്റാണ്. ചിക്കിംഗിന്റെ പടിഞ്ഞാറന്‍ മാര്‍ക്കറ്റിനെ സംബന്ധിച്ച് തൊപ്പിയിലെ പൊന്‍തൂവലാണ് യുകെ മാര്‍ക്കറ്റിലെ ഔട്ട്ലെറ്റുകള്. ഇതോടൊപ്പം കിഴക്കന്‍ യൂറോപ്യന്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സ്വീഡന്, മാള്‍ട്ട എന്നീ രാജ്യങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ മാസ്റ്റര്‍ ഫ്രാഞ്ചൈസി എഗ്രിമെന്റുകള്‍ ഒപ്പുവെക്കുകയും ഔട്ട്ലെറ്റുകള് തുറക്കുകയും ചെയ്യും. ജിസിസി രാജ്യങ്ങളില്‍ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ കമ്പനിയുടെ ആദ്യ സ്വന്തം ഔട്ട്ലെറ്റ് റിയാദ് ബാത്തയിലെ ഐബിഎന്‍ സുലൈമാന്‍ കൊമേഴ്സ്യല്‍ സെന്ററില്‍ പ്രവര്‍ത്തനമാരംഭിക്കും.
ആഫ്രിക്കന്‍ മാര്‍ക്കറ്റില്‍ ഐവറി കോസ്റ്റില്‍ ചിക്കിംഗിന്റെ ഔട്ട്ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചുക്കഴിഞ്ഞു. ആഫ്രിക്കന്‍ മാര്‍ക്കറ്റിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് ഔട്ട്ലെറ്റുകള് കൂടി ഒക്ടോബര്‍ മാസം ആരംഭിക്കും. ജിബൂട്ടിയില്‍ പുതിയ ഔട്ട്ലെറ്റ് തുറക്കും. ന്യൂസിലന്റിലെയും മാലിദ്വീപിലെയും ഔട്ട്ലെറ്റുകള് ഒക്ടോബറില്‍ പ്രവര്‍ത്തനക്ഷമമാകും. ഇ.എ.ക്വാണ്ടം എസ്ഡിഎന്‍ബിഎച്ച്ഡി (എംബിഐ ഇന്റര്‍നാഷണല്‍)എന്ന മലേഷ്യന്‍ കമ്പനിയുമായി ചിക്കിംഗ് മാസ്റ്റര്‍ ഫ്രാഞ്ചൈസി എഗ്രിമെന്റുകള്‍ ഒപ്പുവെച്ചു.
ചൈന, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്ലാന്റ്, വിയറ്റ്നാം, തായ്വാന്, മയാമര്,കമ്പോഡിയ, ബ്രൂണേ എന്നീ രാജ്യങ്ങളില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ഞൂറിലേറെ ഔട്ട്ലെറ്റുകളാണ് ഈ ഫ്രാഞ്ചൈസി എഗ്രിമെന്റ് വഴി ആരംഭിക്കുന്നത്. മലേഷ്യയിലെ പെനാങ്ങിലുള്ള ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായ ഇ.എ.ക്വാണ്ടം എസ്ഡിഎന്‍ബിഎച്ച്ഡി (എംബിഐ ഇന്റര്‍നാഷണലുമായി) ചിക്കിംഗ് ഒപ്പുവെച്ച മാസ്റ്റര്‍ ഫ്രൈഞ്ചൈസി കരാര്‍ അതുകൊണ്ടുതന്നെ ഏറെ പ്രാധാന്യമുള്ളതാണ്. മൂന്ന് വര്‍ഷം കൊണ്ട് മലേഷ്യ, സിംഗപ്പൂര്‍, ചൈന, തായ്വാന്, വിയറ്റ്നാം, മ്യാന്മാര്, തായ്ലാന്റ്, ഫിലിപ്പൈന്‍സ്, ബ്രൂണേ എന്നീ രാജ്യങ്ങളില്‍ 500 ഔട്ട്ലെറ്റുകള് തുറക്കുമെന്ന് എംബിഐ ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടിയോവൂയ് ഹ്യൂവാറ്റ് പറഞ്ഞത്. ഹലാലായ ഭക്ഷ്യവസ്തുക്കളാണ് ചിക്കിംഗ് അതിന്റെ ഔട്ട്ലെറ്റുകളിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഈ മാസ്റ്റര്‍ ഫ്രൈഞ്ചൈസി കരാറിലൂടെ സ്ഥാപിക്കപ്പെടുന്ന 500 ഔട്ട്ലെറ്റുകളിലും പിന്നീട് സ്ഥാപിക്കുന്ന ഔട്ട്ലെറ്റുകളിലും ഹലാല്‍ ഭക്ഷ്യവസ്തുക്കള്‍ തന്നെയാണ് നല്‍കുകയെന്ന് ടിയോവൂയ് ഹ്യൂവാറ്റ് പറഞ്ഞത് ചിക്കിംഗിന് ലഭിച്ച ഒരംഗീകാരമായാണ് ഞങ്ങള്‍ കരുതുന്നത്.
2000ത്തിലാണ് യുഎഇയിലെ ദുബൈ കേന്ദ്രമാക്കി ചിക്കിംഗ് പ്രവര്‍ത്തനമാരംഭിച്ചത് 17 വര്‍ഷം കൊണ്ട് ലോകത്തിന് തന്നെ പരിചിതമായ ഒരു വേള്‍ഡ് ബ്രാന്‍ഡ് ആയി ചിക്കിംഗ് വളര്‍ന്നു. ഒന്നര പതിറ്റാണ്ടിലേറെയായി നാവില്‍ തങ്ങി നില്ക്കുന്ന സ്വാദ്. ഇതെന്റെ ഇഷ്ടമാണെന്ന് പ്രഖ്യാപിക്കുന്ന ലോകമെമ്പാടുമുള്ള ഭക്ഷണ പ്രേമികള്‍. ചിക്കിംഗിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം ഇതാണ്. നിരവധി ബ്രാന്‍ഡുകളില്‍ നിന്ന് ചിക്കിംഗിനെ വ്യത്യസ്തമാക്കുന്നത് വേറിട്ട രുചിക്കൂട്ടുകളാണ്. ഇതാണ് ഞങ്ങള്‍ ‘ഇറ്റ്സ് മൈ ചോയ്സ് ഇതെന്റെ ഇഷ്ടമാണ്’ എന്ന് ലളിതമായി അവതരിപ്പിക്കുന്നത്. നിരവധി ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡുകള്‍ നിലനില്‍ക്കുന്ന ലോക വിപണിയില്‍ പൂര്‍ണമായും ഹലാലായ ഏക ക്യുഎസ്ആര്‍ ബ്രാന്‍ഡ് എന്നതാണ് ചിക്കിംഗിനെ വേറിട്ടതാക്കുന്നത്. ദുബൈയിലെ ദെയ്റയിലായിരുന്നു ചിക്കിംഗിന്റെ ആദ്യ ഔട്ട്ലെറ്റ്. രുചിയേറിയതും സ്വാദിഷ്ടവുമായ ചിക്കിംഗ് വളരെപെട്ടന്ന് ഉപഭോക്താക്കളുടെ മനം കവര്‍ന്നു. വൃത്തിയിലും സര്‍വീസിലും ഗുണമേന്മയിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ചിക്കിംഗ് അതുകൊണ്ട് തന്നെ ഏറ്റവും ശ്രദ്ധേയമായ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡായി. കടന്നു ചെന്ന രാജ്യങ്ങളിലെല്ലാം പുതിയ രുചിഭേദം പകര്‍ന്ന് ആ ജനതയുടെ മനസും രുചിയും നിറയ്ക്കാന്‍ ചിക്കിംഗിന് കഴിഞ്ഞു. ഉപഭോക്താവിന്റെ സംതൃപ്തി പൂര്‍ണമായും ഉറപ്പുവരുത്തുന്ന നൂതന വിഭവങ്ങളാണ് ചിക്കിംഗ് അവതരിപ്പിക്കുന്നത്. ഗ്രില്‍ഡ് ചിക്കന്‍, ഗ്രില്‍ഡ് ബര്‍ഗര്‍ എന്നിവയാണ് അതില്‍ ഏറ്റവും ശ്രദ്ധേയമായത്. നൂറുശതമാനം എണ്ണയില്ലാതെ ഗ്രില്‍ഡ് ചെയ്തെടുക്കുന്ന ചിക്കിംഗിന്റെ ഗ്രില്‍ഡ് ചിക്കനും ഗ്രില്‍ഡ് ബര്‍ഗറും മറ്റ് ഗ്രില്‍ഡ് പ്രൊഡക്ടുകളും ഇപ്പോള്‍ തന്നെ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് വിപണിയില്‍ ഹിറ്റായിക്കഴിഞ്ഞു. കുടുംബസമേതം എത്തുമ്പോള്‍ ഓരോരുത്തരുടെയും രുചിഭേദങ്ങള്‍ക്കനുസരിച്ചുള്ള രുചിയൂറും വിഭവങ്ങള്‍ ചിക്കിംഗില്‍ ലഭ്യമാണ്. പാസ്തയാണ് ചിക്കിംഗ് ഉപഭോക്താക്കള്‍ക്ക് നല്കുന്ന മറ്റൊരു ഭക്ഷ്യോപഹാരം. ഇതോടൊപ്പം തന്നെ വെറൈറ്റി പിസയും ഡെസേര്ട്സുകളും ചിക്കിംഗില്‍ ലഭ്യമാണ്.
വൃത്തിയും സുരക്ഷിതത്വവും കോര്‍ത്തിണക്കിയ ഹലാല്‍ ഭക്ഷ്യവസ്തുക്കള്‍ ഉപഭോക്താക്കളില്‍ എത്തിച്ചാണ് ചിക്കിംഗ് ഉപഭോക്താക്കളുടെ വിശ്വാസ്യതയും അതുവഴി കമ്പനിയുടെ വളര്‍ച്ചയും കൈവരിച്ചത്. ലോക ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് മാര്‍ക്കറ്റിലെ പൂര്‍ണമായും ഹലാലായ ഭക്ഷ്യവസ്തുക്കല്‍ നല്കുന്ന ആദ്യത്തെ ഇന്റര്‍നാഷണല്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റാണ് ചിക്കിംഗ്. പുതിയതും സ്വാദിഷ്ടവുമായ ഭക്ഷ്യവസ്തുക്കള്‍ ഏറ്റവും ഗുണനിലവാരം ഉറപ്പുവരുത്തിയ സ്പൈസസും ഹെര്‍ബ്സും ഉപയോഗിച്ച് ആധുനികമായി തയ്യാറാക്കിയ ഫ്ളേവേഴ്സ് ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. അതാണ് ചിക്കിംഗ് ഉപഭോക്താക്കളുടെ മനസില്‍ ഇടം പിടിച്ചതിന്റെ രഹസ്യം. ആറര ലക്ഷം ഉപഭോക്താക്കളാണ് ഒരു മാസം ചിക്കിംഗ് ഔട്ട്ലെറ്റുകളില് എത്തുന്നത്. രാജ്യങ്ങളും മനുഷ്യരും സംസ്കാരവും ഭാഷയും മാറുമ്പോഴും നാവില്‍ രുചിയൂറുന്ന മെക്സിക്കന്‍, അമേരിക്കന്‍, ഇന്ത്യന്‍, ഇറ്റാലിയന്‍ രുചിക്കൂട്ടുകള്‍ ഉള്‍പ്പെടെ കോര്‍ത്തിണക്കിയ നാവിലും മനസിലും രുചിയൂറുന്ന സ്വാദാണ് ഈ ആറര ക്ഷം ഉപഭോക്താക്കളെ പ്രതിമാസം ചിക്കിംഗിന്റെ ഔട്ട്ലെറ്റുകളില് എത്തിക്കുന്നത്.
ദീര്‍ഘനാള്‍ ചിക്കിംഗ് വളരെ കുറച്ച് ഔട്ട്ലെറ്റുകളുമായി പ്രവര്‍ത്തിച്ചു. 2006ലാണ് അന്താരാഷ്ട്ര തലത്തിലേക്ക് വളരാന്‍ ചിക്കിംഗ് തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് യുഎഇ, ഒമാന്‍, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ഐവറി കോസ്റ്റ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലായി നൂറിലേറെ ഔട്ട്ലെറ്റുകളുമായി ചിക്കിംഗ് അതിന്റെ വളര്‍ച്ചയില്‍ ഒരു കുതിച്ചുചാട്ടം നടത്തിയത്.
ബിഎഫ്ഐ മാനേജ്മെന്റ്, ഡിഎംസിസി എന്നത് ചിക്കിംഗിന്റെ ഗ്ലോബല്‍ ഫ്രൈഞ്ചൈസി മാനേജ്മെന്റ് വിഭാഗമാണ്. അതാണ് ചിക്കിംഗിന്റെ ഗ്ലോബല്‍ അജണ്ട രൂപകല്പന ചെയ്യുന്നത്. വിദഗ്ധ പരിശീലനവും യോഗ്യതയും നേടിയ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന ടീമാണ് ചിക്കിംഗിന്റെ ഫ്രാഞ്ചൈസി പ്രോഗ്രാമിന് പിന്നില്‍. ഫ്രാഞ്ചൈസികള്‍ക്ക് ഒരു നിശ്ചിതസമയം കൊണ്ട് വലിയ വളര്‍ച്ചയും വികസനവും നേടാന്‍ കഴിയുന്ന രീതിയിലാണ് ചിക്കിംഗിന്റെ ഫ്രാഞ്ചൈസി സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. 2025ഓടെ ലോകത്താകെ ആയിരം ഔട്ട്ലെറ്റുകള് സ്ഥാപിക്കുകയാണ് ചിക്കിംഗിന്റെ പ്രവര്‍ത്തന ലക്ഷ്യമെന്നും എ.കെ.മന്‍സൂര്‍ പറഞ്ഞു.