വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി രാമപുരം എസ്.എൻ.റ്റി കോളേജ്
പാലാ: വിദ്യ കൊണ്ട് പ്രബുദ്ധരാകുകയെന്ന ഗുരുദേവ വചനത്തിൻ്റെ വെളിച്ചത്തിൽ 1977ൽ രാമപുരത്ത് പ്രവർത്തനം ആരംഭിച്ച എസ്.എൻ.റ്റി കോളേജിൽ ട്യൂട്ടോറിയൽ, ട്യൂഷൻ പാരലൽ ക്ലാസുകൾക്ക് പുറമെ അഡ്മിഷൻ ഗൈഡൻസും നടത്തുന്നു. എസ്.എസ്.എൽ.സി, പ്ലസ് റ്റൂ കഴിഞ്ഞ് തൊഴിലധിഷ്ഠിത കോഴ്സുകൾ തേടുന്ന വിദ്യാർത്ഥികളുടെ ആശ്രയമായ കോളേജ് കഴിഞ്ഞ 46 വർഷമായി നല്ല രീതിയിലാണ് പ്രർത്തിച്ച് വരുന്നത്. ഓരോരുത്തരുടെയും സാഹചര്യം, കുടുംബാന്തരീക്ഷം, സാമ്പത്തികം, പരീക്ഷ യോഗ്യത, ഓരോ വിഷയത്തിലുമുള്ള താൽപര്യം ഇവ മനസ്സിലാക്കി യോജിച്ച കോഴ്സുകൾ കണ്ടെത്തി പഠിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നു.
തൊഴിൽ എളുപ്പം നേടാൻ പര്യാപ്തമായ കോഴ്സുകളാണ് ഇവിടെയുള്ളത്. കേരളത്തിന് പുറമെ തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, തെലങ്കാന എന്നിവടങ്ങളിലെ 40ൽപ്പരം പ്രശസ്ത സ്ഥാപനങ്ങളിലേയ്ക്ക് മെഡിക്കൽ, അഗ്രികൾച്ചറൽ, ഹോട്ടൽ മാനേജെന്റ്, പാരാമെഡിക്കൽ, പോളിടെക്നിക് എഞ്ചിനീയറിംഗ്, ഫാർമസി, ബി ആർക്ക്, മാനേജ്മെൻ്റ് കോഴ്സുകളിലേക്ക് അഡ്മിഷന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.
ലോക വ്യാപകമായി നഴ്സിംഗ് മേഖല കേരളത്തിന്റെ സ്വർണ ഖനിയാണ്. ഒരു കോടി നഴ്സുമാരുടെ ഒഴിവുകൾ കണക്കാക്കുന്നുണ്ട്. പ്ലസ് റ്റു വിജയിച്ച പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നഴ്സിംഗ് പഠിക്കാം. ബി.എസ്.സി നഴ്സിംഗ് ബയോളജി ആവശ്യമാണ്. ഫാർമസി കോഴ്സും നഴ്സിംഗിനും കേരളത്തിലും തമിഴ്നാട്ടിലും പ്രവേശന പരീക്ഷ ഇല്ലാതെ അഡ്മിഷൻ ലഭിക്കും. വിവരങ്ങൾക്കും അഡ്മിഷനുമായി ബന്ധപ്പെടുക - ഫോൺ: 9447169127.