ദുരന്തനിവാരണ വിദഗ്ധരാവാൻ അവസരം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ കോഴ്സ് നടത്തുന്നു. 2023 ൽ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ അഡ്മിഷൻ ആണ് നടക്കാൻ പോകുന്നത്.
അന്താരാഷ്ട്ര തലങ്ങളിൽ തൊഴിൽ സാധ്യതകൾ എങ്ങനെ കണ്ടെത്തി വിനിയോഗിക്കാം എന്ന് പുതുതലമുറയെ പരിശീലിപ്പിക്കാൻ ഉള്ള ഉദ്യമമാണ് സർക്കാർ നടത്തുന്നത്. അമേരിക്കൻ ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി അമേരിക്കയിൽ നിന്നുള്ള അധ്യാപകർ എത്തിയാണ് ഈ കോഴ്സ് നടത്തുന്നത്. കേന്ദ്രസർക്കാരിന്റെ വയർലെസ് ലൈസൻസ്, പ്രഥമ ശുശ്രൂഷയിൽ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ്, ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, അഡ്വഞ്ചർ അക്കാദമിയുമായി സഹകരിച്ചുള്ള കോഴ്സുകൾ, ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയ കോഴ്സിൻ്റ ഭാഗമായി നടത്തും.
എല്ലാ മാസവും ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ക്ലാസുകൾ എടുക്കു. എല്ലാ മാസവും മൂന്നാം ശനിയാഴ്ച ദുരന്തമേഖലയിലേക്കുള്ള പഠനയാത്രയും ഉണ്ടാവും. . ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ അന്തർദേശീയ തലങ്ങളിൽ വിദഗ്ധർ വിദ്യാർത്ഥികളുമായി തുടർച്ചയായി സമ്പർക്കത്തിൽ വരുന്നു. റവന്യൂ വകുപ്പ് മന്ത്രി ചെയർമാനായ ഗവേണിംഗ് ബോഡിയാണ് കോഴ്സിന്റെ ഏകോപനം നടത്തുന്നത്. ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ കോഴ്സിൽ എല്ലാ സെമസ്റ്ററിലും, ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയ അന്തർദേശീയ പഠനയാത്രകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആണവ സുരക്ഷ, രാസ സുരക്ഷ, തീരദേശ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സവിശേഷ പഠന അവസരങ്ങളും ഒരുക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ എ ഐ സി ടി ഇ അംഗീകൃത ദുരന്തനിവാരണ MBA കോഴ്സ് ആണ് ഇത്. NAAC A++ റാങ്കുള്ള കേരള യൂണിവേഴ്സിറ്റിയാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്.
പ്രതികൂല സാഹചര്യങ്ങളിലും മറ്റും പ്രവർത്തിച്ച്, വിശ്വ പൗരന്മാരായി തീരുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കോഴ്സിന് അപേക്ഷിക്കുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ജൂലൈ 8 . കൂടുതൽ വിവരങ്ങൾക്ക്
https://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മെയിൽ: ildm.revenue@gmail.com, ഫോൺ : 8547610005 , വാട്സ്ആപ്പ് :8547610006