ഖത്തർ ഉപരോധത്തിന് രണ്ട് മാസം ; പ്രശ്നം പരിഹരിക്കാൻ ശ്രമവുമായി കുവൈത്ത്
ദോഹ: ഖത്തറിനെതിരേ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം രണ്ട് മാസം തികയുകയാണ്.
കര, കടൽ, വ്യോമ അതിർത്തികൾ അടച്ച് കൊണ്ടുളള ഉപരോധമാണ് അയൽ രാജ്യങ്ങളായ സൗദി അറേബ്യ,യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയത്.
ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധം തീർക്കാൻ കുവൈത്ത് നടത്തുന്ന ശ്രമം സജീവമായി തുടരുകയാണെന്ന് കുവൈത്ത് ഭരണകൂട വൃത്തങ്ങൾ വ്യക്തമാക്കി.
ഖത്തറിനും ഉപരോധ രാജ്യങ്ങൾക്കുമിടയിൽ ഭിന്നത കൂട്ടാതിരിക്കാനുള്ള തീവ്ര ശ്രമമാണ് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിൽ നടക്കുന്നത്
ഗള്‍ഫ് രാജ്യങ്ങൾക്കടിയിൽ ഭിന്നത നിലനിന്നാൽ ഗൾഫ് സഹകരണ കൗൺസിൽ തന്നെ ഇല്ലാതാകുമോയെന്ന ഭയമാണ് കുവൈത്തിനുള്ളത്.
അതുകൊണ്ടുതന്നെ പ്രായം പോലും അവഗണിക്കാതെയുള്ള തീവ്രശ്രമമാണ് കുവൈത്ത് അമീർ നടത്തുന്നത്.
എത്രയും വേഗം ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി ഇരുകൂട്ടർക്കും സ്വീകരിക്കാൻ കഴിയുന്ന ഒത്തുതീർപ്പിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് കുവൈത്ത് നടത്തുന്നത്.
ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ സ്വയം പര്യാപത നേടാനുളള ശക്തമായ നീക്കവുമായി മുമ്പോട്ട്പോകാൻ ഖത്തർ ഭരണകൂടം ആഹ്വാനം ചെയ്തു.
ഭക്ഷ്യ വിഭവങ്ങൾക്ക് പുറമെ കെട്ടിട നിർമാണ സാധനങ്ങൾ വരെ ഇവിടെ തന്നെ നിർമിക്കുകയോ ഗൾഫ് ഇതര രാജ്യങ്ങളുമായി കൂടുതൽ വ്യാപാരം ബന്ധം പുലർത്തി യഥേഷ്ടം ലഭ്യമാക്കുകയോ ചെയ്യാനുള്ള നടപടികൾക്ക് ആക്കം കൂട്ടിയതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.