ആരോഗ്യ മേഖലയിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തീർത്തും പരാജയെമെന്ന് ആൻ്റണി കുഴിക്കാട്ട്
ചക്കുപള്ളം: ആരോഗ്യ സേവന മേഖലയിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തീർത്തും പരാജയെമെന്ന് പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് ആൻ്റണി കുഴിക്കാട്ട് ആരോപിച്ചു. 2023 ഏപ്രിൽ മാസത്തിൽ ചക്കുപള്ളം ഗ്രാമ പഞ്ചായത്തിലെ കുടുംബ ക്ഷേമ ഉപ കേന്ദ്രങ്ങളായ അണക്കര ആറാം മൈയിൽ, പളിയക്കുടി, പാമ്പുംപാറ, ആനവിലാസം തുടങ്ങിയ കേന്ദ്രങ്ങളെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേ ന്ദ്രങ്ങളായി ഉയർത്തുവാൻ ലക്ഷ്യമിട്ടിരുന്നു.
ഒരോ കേന്ദ്രത്തിലും മൂന്ന് ജീവനക്കാർ വേണം. ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ, എം.എൽ.എസ്.പി, കൂടാതെ ആശാ പ്രവർത്തകർ എന്നിവർ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ ആഴ്ചയിൽ ആറ് ദിവസം തുറന്ന് പ്രവർത്തിക്കണം എന്നാണ് നിയമം.
എന്നാൽ കഴിഞ്ഞ 14 മാസമായി ജനകീയ ആരോഗ്യേ കേന്ദ്രമെന്ന് എല്ലാ സെൻ്ററുകളിലും ഒരോ, ബോർഡ് സ്ഥാപിച്ചതല്ലാതെ മറ്റൊരു പ്രവർത്തനവും നടക്കുന്നില്ല.
അടിയന്തിരമായ 36 കൂട്ടം മരുന്നുകൾ ഈ കേന്ദ്രം വഴി വിതരണം ചെയ്യണം, വയോജനങ്ങൾ, ഗർഭിണികൾ, കൗമാരക്കാർ, എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും പ്രതിരോധ കുത്തിവയ്പ്പുൾപ്പടെ ഒമ്പത് തരം ടെസ്റ്റുകൾ ആർ.ബി.എസ്, യൂറിൻ, ഹീമോ ഗ്ലോബിൻ, എച്ച്.ഐ.വി, ഡെങ്കുപനി, എലിപ്പനി എന്നിവയും ജനകീയ ആരോഗ്യേ കേന്ദ്രം വഴി ജനങ്ങൾക്ക് നൽകണം എന്നതാണ് യാഥാർത്ഥ്യം.
എന്നാൽ ഇപ്പോൾ കേന്ദ്രം തുറക്കുന്ന് പോലുമില്ല. ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംസ്ഥാന ഗവൺെമെൻ്റും ഗുരുതരമായ വിഴ്ചയാണ് ഈ കാര്യത്തിൽ കാണിക്കുന്നത്.
കുടുംബാേരോഗ്യേ കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചെപെടുത്താൻ, ആയുഷ്മാൻ പദ്ധതി പ്രകാരം ലഭിക്കുന്ന പണം മറ്റെന്തിനൊക്കെയോ വേണ്ടി ഉപയോഗപ്പെടുത്തുക ആണെന്നും ആൻ്റണി കുഴിക്കാട്ട് ആരോപിച്ചു.