സർക്കാർ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി സംഗമം വേറിട്ട കാഴ്ചയായി ;സംഗമം പല തലമുറകളുടെ ഒത്തു ചേരലായി.
തൊടുപുഴ :തൊടുപുഴയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമായ ഗവ.ബോയ്സ് ഹൈസ്കൂളിൽ നടന്ന പൂർവ വിദ്യാർത്ഥി മഹാസംഗമം ശ്രെദ്ധേയമായി.പൂർവ അദ്യാപകരും പൂർവ വിദ്യാർത്ഥികളും ഉൾപ്പെടെ പ്രൗഢ ഗംഭീരമായ സദസ്സാണ് സംഗമത്തിന് സാക്ഷ്യം വഹിച്ചത് .ഒരു നൂറ്റാണ്ടിനപ്പുറം പ്രവർത്തനം തുടങ്ങി ഒരു കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്തു ഏറെ സംഭാവനകൾ ചെയ്ത പള്ളിക്കൂടത്തെ പഴയ പ്രതാപത്തിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനുള്ള പ്രവർത്തങ്ങളുടെ ഭാഗമായാണ് പൂർവ വിദ്യാർഥികൾ ഒത്തു ചേർന്നത് .
ആയിരക്കണക്കിന് വിദ്യാർത്ഥികളെ വിദ്യയുടെ ലോകത്തു കൈപിടിച്ചുയർത്തിയ സ്കൂളിന്റെ മുൻകാലങ്ങളെ ഗൃഹാതുരയോടെ സ്മരിച്ചുകൊണ്ടാണ് പൂർവ വിദ്യാർത്ഥിയും റിട്ട . പോലീസ് ഐ ജി യും പ്രശസ്ത വോളിബാൾ താരവുമായ എസ ഗോപിനാഥ് സമ്മേളനം ഉത്ഘാടനം ചെയ്തത് .തന്റെ ജീവിതത്തിൽ എന്തെങ്കിലും നേടാനായാൽ അതിനു പിന്നിൽ ഈ സർക്കാർ വിദ്യാലയവും ഇവിടുത്തെ അദ്യാപകരും വഹിച്ച പങ്ക് വിവരണാതീതമാണെന്നും അദ്ദേഹം പറഞ്ഞു .തന്നെ കൈപിടിച്ചുയർത്തിയ ഗുരുഭൂതന്മാരുടെ സദസ്സിനെ അഭിവാദ്യം ചെയ്യുവാൻ ലഭിച്ച അവസരം സന്തോഷകരമാണെന്നും ഗോപിനാഥ് പറഞ്ഞു .
സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു പൂർവ വിദ്യാർത്ഥികളുടെ ആല്മാര്ത്ഥമായ സഹകരണം അഭ്യർത്ഥിച്ചുകൊണ്ടാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് വി എസ് സെയ്തുമുഹമ്മദ് പ്രസംഗം തുടങ്ങിയത് .സദസ്സിൽ നിന്നും അതിനു പ്രതികരണവും ഉണ്ടായി .പൂർവ വിദ്യാർത്ഥിനിയും മഞ്ചേരിയിൽ താമസിക്കുന്ന പ്രവാസി മലയാളിയായ ജമീല പൂക്കോയ സ്കൂളിന് ഒരു ലാപ് ടോപ് സമ്മാനിക്കുന്നതായി അറിയിച്ചു .പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സ്കൂളിലെ സ്റ്റേജിന്റെ നവീകരണവും ഇതിനോടകം പൂർത്തിയാക്കിയിരുന്നു .
മുൻ അദ്ധ്യാപകരെ ആദരിച്ചുകൊണ്ട് ഗുരുവന്ദനം നടത്തി .സ്കൂളിലെ ഏറ്റവും മുതിർന്ന പൂർവ വിദ്യാർത്ഥിയും 1947 ൽ തിരുവിതാംകൂർ സർക്കാരിന്റെ ഇംഗ്ളീഷ് ലിവിങ് സർട്ടിഫിക്കറ്റ് ലഭിച്ചയാളുമായ പുളിമൂട്ടിൽ ശങ്കരപിള്ളയെ(92 ) സ്കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ പൂർവ വിദ്യാർത്ഥിനി അലീന ചാക്കോ (2017 ബാച്ച് ) ആദരിച്ചു .പി ജെ ജോസഫ് എം എൽ എ ,റിട്ട അദ്ധ്യാപകൻ മുണ്ടമറ്റം രാധാകൃഷ്ണൻ ,പൂർവ വിദ്യാർത്ഥികളായ അലിഗഡ് സർവകലാശാല മുൻ വി സി പ്രൊഫ .പി കെ അബ്ദുൽ അസ്സിസ് ,തപസ്യ കലാവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ . പി ജി ഹരിദാസ് ,മാരിയിൽ കൃഷ്ണൻനായർ ,ജോസ് കാപ്പൻ ,ഫിലിപ്പ് മാത്യു ,എം എസ് മുഹമ്മദ് ,ഡോ.പി സി ജോർജ് ,ടി കെ സുധാകരൻ നായർ ,നഗരസഭാ കൗൺസിലർമാർ ,അഡ്വ ഇ എ റഹിം ,അഡ്വ . എൻ ചന്ദ്രൻ ,സുധീപ് കാവുകാട്ട് ,തുടങ്ങിയവർ പ്രസംഗിച്ചു .
ജീവിതത്തിന്റെ വിവിധ തുറകളിൽ വിജയം വരിച്ച മുതിർന്ന പൗരന്മാർ ഉൾപ്പെടുന്ന പൂർവ വിദ്യാർത്ഥികളും പൂർവ അദ്ധ്യാപകരും ഉൾപ്പെടെ പ്രൗഢ ഗംഭീരമായ സദസ്സാണ് സംഗമത്തിന് ഒത്തു ചേർന്നത് .ഒരു സർക്കാർ പള്ളിക്കൂടത്തിൽ നടന്ന ഒത്തു ചേരൽ പല തലമുറകളുടെ സംഗമവും ആയിരുന്നു .