വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ സൗജന്യമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2023 - 2024 വനിത ഘടക പദ്ധതിയിൽ ഉൾപ്പെട്ടുത്തി മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനവും പൊതുജനാരോഗ്യ നോട്ടീസിന്റെയും വിതരണ ഉദ്ഘാടനം വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.
മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ദീപ ഷാജു, എം.എസ് ബെന്നി, കെ.എം സെയ്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എയ്ഞ്ചൽ മേരി ജോബി, പി.പി കുട്ടൻ, കെ.കെ ഹുസൈൻ, ദിവ്യ സലി, പ്രിയ സന്തോഷ്, ശ്രീകല സി, ഷജി ബെസി, വാരപ്പെട്ടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. അനിത ബേബി, ഹെൽത്ത് സൂപ്പർവൈസർ സുഗുണൻ കെ.ആർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.