ദിലീപിനെ പുകച്ച് ചാടിച്ചവരെ പുറത്താക്കാന്‍ സൂപ്പര്‍ താരങ്ങളുടെ പിന്തുണയോടെ നീക്കം ! !
കൊച്ചി: നടന് പൃഥ്വിരാജിനെയും രമ്യ നമ്പീശനെയും ‘അമ്മ’ എക്സിക്യൂട്ടീവില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം താരങ്ങള്‍ക്കിടയില്‍ സജീവമാകുന്നു.
സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവരുടെ ആശീര്‍വാദത്തോടെയാണ് നീക്കം.
താരസംഘടനയെ പൊതു സമൂഹത്തിനിടയില്‍ കരിവാരി തേയ്ക്കുന്ന നിലപാട് എക്സിക്യൂട്ടീവ് അംഗങ്ങളായ ഇരുതാരങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായതാണ് സംഘടിതമായ നീക്കത്തിന് കാരണം.
ദിലീപിനെ പുറത്താക്കാന്‍ ഇവര്‍ക്കൊപ്പം ആസിഫ് അലിയും ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും പിന്നീട് താരം നിലപാട് തിരുത്തിയതിനാല്‍ ആസിഫിനെ പക്ഷേ തല്ക്കാലം ‘ശത്രു’പക്ഷത്ത് ‘ നിര്‍ത്തിയിട്ടില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണാക്കോടതി കുറ്റക്കാരനാണ് എന്ന് കണ്ടെത്തുന്നത് വരെ ദിലീപ് കുറ്റാരോപിതന് മാത്രമാണെന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്ന താരങ്ങളുടെ നിലപാട്.
മുന്‍പ് ജഗതി ശ്രീകുമാറിനെ വിതുര കേസില്‍ പ്രതിയാക്കിയപ്പോള്‍ അദ്ദേഹത്തെ കല്ലെറിഞ്ഞവര്‍ക്ക് പിന്നീട് വിധി വന്നപ്പോള്‍ നിലപാട് തിരുത്തേണ്ടി വന്ന സാഹചര്യം ദിലീപിന്റെ ‘രക്തത്തിന്’ വേണ്ടി മുറവിളി കൂട്ടുന്നവര്‍ മറക്കരുതെന്ന ഓര്‍മ്മപ്പെടുത്തലും ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്.
ദിലീപിനെതിരെ സംഘടിതമായ ഒരു നീക്കം നടന്നതായി സംശയിക്കുന്ന പ്രബല വിഭാഗം സസ്പെന്‍ഷനില്‍ നിര്‍ത്താമായിരുന്ന നടപടി പുറത്താക്കലില്‍ എത്തിക്കാന്‍ ഈ മൂന്ന് യുവതാരങ്ങളും ശ്രമിച്ചത് ബാഹ്യ പ്രേരണയിലാണെന്നാണ് സംശയിക്കുന്നത്.
ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ തന്നെയാണ് തീരുമാനം.
അതേസമയം ‘അമ്മയുടെ’ തലപ്പത്ത് ഇരിക്കാന്‍ ഇനി തങ്ങളില്ലെന്ന നിലപാടിലാണ് മമ്മുട്ടിയും മോഹന്‍ലാലും. കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിലെ സംഭവ വികാസങ്ങളെ തുടര്‍ന്നാണിത്.
മടുത്തു എന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും സൂപ്പര്‍ താരങ്ങളെ അറിയിച്ചിട്ടുണ്ട്.
മമ്മുട്ടിയും മോഹന്‍ലാലും ഇന്നസെന്റും ഇല്ലാത്ത താരസംഘടനയില്‍ തങ്ങളും ഇല്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം വരുന്ന താരങ്ങള്‍.
പ്രശ്നക്കാരായ യുവതാരങ്ങള്‍ ഒന്നുകില്‍ അകത്ത് അല്ലെങ്കില്‍ തങ്ങള്‍ പുറത്ത് എന്നതാണ് ഇവരുടെ നിലപാട്.
ഈ പശ്ചാത്തലത്തില്‍ അടുത്ത അമ്മയുടെ ജനറല്‍ ബോഡി യോഗം സംഭവബഹുലമാകാനാണ് സാധ്യത.
പൃഥ്വിരാജിനൊപ്പം രമ്യാ നമ്പീശന്, മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ഇന്ദ്രജിത്ത്, സജിത മഠത്തില്‍ തുടങ്ങിയ താരങ്ങളാണ് പ്രധാനമായും ഉള്ളത്.
താരസംഘടനയിലെ ജനറല്‍ബോഡിയില്‍ വോട്ടിങ്ങിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ പൃഥ്വിരാജ് വിഭാഗത്തിന് വലിയ തിരിച്ചടിയായേക്കും.