സപ്ലൈകോയില്‍ സബ്സിഡി ഉല്പന്നങ്ങളുടെ വില വീണ്ടും കുറച്ചു
തിരുവനന്തപുരം: സപ്ലൈകോ വില്പന ശാലകളില്‍ സബ്സിഡി ഉല്പന്നങ്ങള്ക്ക് വീണ്ടും വില കുറച്ചു. മുളകും വെളിച്ചെണ്ണയും ഉള്‍പ്പെടെയുള്ള സബ്സിഡി ഉല്പന്നങ്ങള്ക്കാണ് സപ്ലൈകോയില്‍ വീണ്ടും വില കുറഞ്ഞത്.
പുതിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. മുളകിന്റെ സബ്സിഡി വില അരക്കിലോയ്ക്ക് 78.75 രൂപയായാണ് പുതുക്കി നിശ്ചയിച്ചത്. 86.10 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്നത്. വെളിച്ചെണ്ണ അര ലിറ്ററിന് സബ്സിഡി ഉൾപ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു.
152.25 രൂപയാണ് നിലവിലുണ്ടായിരുന്ന വില. അഞ്ച് ശതമാനം ജി.എസ്.ടി ഉള്‍പ്പെടെയാണ് വില. മുളകിന് 220 രൂപയും വെളിച്ചെണ്ണയ്ക്ക് 174 രൂപയുമാണ് നിലവില്‍ പൊതുവിപണിയിലുള്ള വില.
പൊതു വിപണിയിൽ നിന്ന് 35 ശതമാനം വിലക്കിഴിവിലാണ് 13 ഇനം സബ്സിഡി സാധനങ്ങൾ സപ്ലൈകോ നല്‍കുന്നത്. പഞ്ചസാര(ഒരു കിലോഗ്രാം) 28.35 രൂപ, മല്ലി(500ഗ്രാം) 40.95 രൂപ, ചെറുപയർ(ഒരു കിലോഗ്രാം) 92 രൂപ, ഉഴുന്ന് ബോൾ(ഒരു കിലോഗ്രാം) 95 രൂപ, വൻ കടല(ഒരു കിലോഗ്രാം) 69 രൂപ, വൻപയർ(ഒരു കിലോഗ്രാം) 75 രൂപ, തുവരപ്പരിപ്പ്(ഒരു കിലോഗ്രാം) 111 രൂപ എന്നിങ്ങനെയാണ് ജി.എസ്.ടി ഉൾപ്പെടെയുള്ള വില.
ജയ അരി 29 രൂപയ്ക്കും, കുറുവ, മട്ട അരികൾ 30 രൂപയ്ക്കും, പച്ചരി 26 രൂപയ്ക്കുമാണ് സപ്ലൈകോയിൽ നിന്ന് ലഭിക്കുന്നത്. വിവിധ ഉല്പന്നങ്ങള്ക്ക് 20 രൂപ മുതല്‍ 65 രൂപ വരെയാണ് ജനങ്ങള്‍ക്ക് സപ്ലൈകോയിലൂടെ ലാഭമുണ്ടാകുന്നത്.
ചെറുപയർ 145.79, ഉഴുന്ന് ബോൾ 148.71, വൻകടല 108.43, വൻപയർ 111.07, തുവരപ്പരിപ്പ് 182.93, മല്ലി 119.86, വെളിച്ചെണ്ണ 174, ജയ അരി 44.92, കുറുവ അരി 44.89, മട്ട അരി 51.36, പച്ചരി 40.21 എന്നിങ്ങനെയാണ് സാധനങ്ങള്‍ക്ക് പൊതു വിപണിയിലെ വില.
പൊതു വിപണിയിൽ നിന്നും 10 മുതൽ 30 ശതമാനം വരെ വില കുറച്ച് സബ്സിഡി ഇതര സാധനങ്ങളും സപ്ലൈകോയിൽ ലഭ്യമാക്കുന്നുണ്ട്.