ചലച്ചിത്രമേഖലയിലെ പ്രമുഖരുടെ ജീവിതം ഡോക്യുമെന്ററിയാക്കുമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: മലയാള സിനിമാരംഗത്തെ പ്രമുഖരെ പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്.
തൈക്കാട് ഭാരത് ഭവന് ഈയിടെ അന്തരിച്ച ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ക്കായി സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരായ വ്യക്തികൾ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഡോക്യുമെന്ററികൾ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.
ഗ്രാമങ്ങളില്‍ ചലച്ചിത്ര പ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്നതാവും പുതിയ പദ്ധതിയെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
ഗാനരചയിതാവ് ജി.കെ പള്ളത്ത്, സംവിധായകന് ഹരികുമാര്‍, റ്റി കനകലത, സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്, തിരക്കഥാകൃത്തും സംവിധായകനുമായ ബിജു വട്ടപ്പാറ എന്നിവര്‍ക്കായാണ് അനുസ്മരണം ഒരുക്കിയത്.
ചലച്ചിത്ര അക്കാദമി, തിരുവനന്തപുരം ഫിലിം ഫ്രറ്റേര്‍ണിറ്റി എന്നിവരുമായി സഹകരിച്ചാണ് ഭാരത് ഭവന് അനുസ്മരണം സംഘടിപ്പിച്ചത്.