സൂര്യാഘാതമേറ്റ് 375 വളർത്തു മൃഗങ്ങളും 168 കോഴികളും മരിച്ചെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്
കണ്ണൂർ: സംസ്ഥാനത്ത് സൂര്യാഘാതമേറ്റു ചത്ത വളർത്തുമൃഗങ്ങളുടെ കണക്ക് പുറത്തുവിട്ട് മൃഗസംരക്ഷണ വകുപ്പ്. 345 പശുക്കളും 15 എരുമകളും 15 ആടുകളും 168 കോഴികളും ചത്തതായാണ് കണക്ക്.
ചത്ത മൃഗങ്ങളുടെ പോസ്റ്റുമോർട്ടം വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയശേഷമാണ് മരണകാരണം സൂര്യാഘാതമെന്ന് വിലയിരുത്തിയത്. കഴിഞ്ഞ ഫെബ്രുവരി ഒന്നുമുതൽ മേയ് രണ്ടുവരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്.
ഏറ്റവും കൂടുതൽ മൃഗങ്ങൾ ചത്തത് ആലപ്പുഴയിലാണ്. 83 പശുക്കളും ആറ് എരുമകളും 11 ആടുകളും 98 കോഴികളുമാണ് ആലപ്പുഴയിൽ സൂര്യാഘാതമേറ്റ് ചത്തത്. ഏറ്റവും കുറവ് വയനാട്ടിലാണ്. നാലു പശുക്കളാണ് ചത്തതായി റിപ്പോർട്ട് ചെയ്തത്.
മറ്റു ജില്ലകളിലെ കണക്കുകൾ ചുവടെ: തിരുവനന്തപുരം - പശുക്കൾ(18), ആട്(ഒന്ന്), കൊല്ലം- പശുക്കൾ(56), എരുമ(ഒന്ന്), ആട്(ഒന്ന്), പത്തനംതിട്ട - പശുക്കൾ(ഏഴ്), കോട്ടയം - പശുക്കൾ(11), ഇടുക്കി - പശുക്കൾ(14), എറണാകുളം - പശുക്കൾ(24), എരുമ(അഞ്ച്), തൃശൂർ - പശുക്കൾ(40), എരുമ(മൂന്ന്), മലപ്പുറം - പശുക്കൾ(23), ആട്(രണ്ട്), കോഴി(70), പാലക്കാട് - പശുക്കൾ(16), കോഴിക്കോട് - പശുക്കൾ(25), കണ്ണൂർ - പശുക്കൾ (നാല്).