എ.കെ.പി.സി.റ്റി.എ മുന്‍ സംസ്ഥാന പ്രസിഡന്റ് അന്തരിച്ചു
ഫറോക്ക്: എ.കെ.പി.സി.റ്റി.എ മുന്‍ സംസ്ഥാന പ്രസിഡന്റും മണ്ണൂര്‍ സര്‍വ്വീസ് സഹകരണ റൂറല്‍ ബാങ്ക് പ്രസിഡന്റുമായ ഡോ.കെ ശശിധരന്(68) അന്തരിച്ചു.
പാലക്കാട് പറളി കുറുക്കന് പൊറ്റ പരേതരായ കുട്ടപ്പന് തങ്കമ്മ എന്നിവരുടെ മകനാണ്. കടലുണ്ടി മണ്ണൂര്‍ വളവിന് സമീപം ആലിങ്ങലായിരുന്നു താമസം. സി.പി.ഐ(എം) ആലിങ്ങള്‍ ബ്രാഞ്ച് അംഗമായിരുന്നു. സംസ്കാരം ശനി രാവിലെ ഒമ്പതിന് മണ്ണൂര്‍ ആലിങ്ങല്‍ വീട്ടുവളപ്പില്‍.
ചേര്‍ത്തല എസ്.എന്‍ കോളേജ് കൊമേഴ്സ് വിഭാഗത്തില്‍ 1982ല്‍ അധ്യാപകനായി സര്‍വീസ് ആരംഭിച്ച് കണ്ണൂര്‍, കൊല്ലം എസ്.എന്‍ കോളേജുകളിലും പ്രവര്‍ത്തിച്ചു.
2013ല്‍ ചേളന്നൂര്‍ എസ്.എന്‍ കോളേജ് വകുപ്പ് മേധാവിയായിരിക്കെയാണ് വിരമിച്ചത്. പത്തു വര്‍ഷമായി മണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു .
എ.കെ.പി.സി.റ്റി.എയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. സംഘടനയുടെ സംസ്ഥാന ട്രഷറര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലാ സെക്രട്ടറി, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, ഫറോക്ക് എഡുക്കേഷനല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ്, ദീര്‍ഘകാല ഡയറക്ടര്‍, റിട്ട. കോളേജ് ടീച്ചേഴ്സ് കൂട്ടായ്മയായ സാന്ത്വം സംഘടനയുടെ വൈസ് പ്രസിഡന്റ് തുടങ്ങിയ നിരവധി ചുമതലകള്‍ വഹിച്ചു.
കലാസാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. ഭാര്യ രാജി പിലാക്കാട്ട്(റിട്ട. പ്രൊഫസര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി). മക്കള്‍: ഡോ. അനഘ(ചന്ദ്രകാന്ത് ഹോസ്പിറ്റല്‍ ), ഡോ. അതുല(അപ്പോളോ ഹോസ്പിറ്റല്‍). മരുമകന്: നിതിന്‍(മദ്രാസ് മെഡിക്കല്‍ കോളേജ്).
സഹോദരങ്ങള്‍: നന്ദകുമാര്‍, ഉണ്ണികൃഷ്ണന്, വിജയന്(റിട്ട. കെ.എസ്.ആര്.റ്റി.സി, പാലക്കാട് പറളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), രാധാകൃഷ്ണന്(എസ്.ബി.ഐ മുന്‍ മാനേജര്‍), പ്രദീപ്(ബിസിനസ്സ്), രാധിക, ബേബിമോള്‍.