ആലുവയിൽ ഗുണ്ടാ ആക്രമണം നടത്തിയ നാലു പേർ പൊലീസ് പിടിയിൽ
കൊച്ചി: ആലുവയില്‍ ഗുണ്ടാ ആക്രമണത്തില്‍ നാലു പേർ പൊലീസ് പിടിയിൽ. മുഖ്യപ്രതി ഫൈസൽ ബാബു ഉൾപ്പെടെ നാലുപേരാണ് പിടിയിലായത്.
സുനീർ, ഫൈസൽ, കബീർ, സിറാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരിൽ മൂന്നുപേർക്ക് അക്രമത്തിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. ആക്രമണത്തില്‍ മുന്‍ പഞ്ചായത്ത് അംഗത്തിനാണ് വെട്ടേറ്റത്. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്.
മറ്റു നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സി.സി.റ്റി.വി ദൃശ്യങ്ങളും പുറത്തുവന്നു.
ചുറ്റികകൊണ്ട് സുലൈമാന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു. പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്.
ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായത്. അതിക്രൂരമായാണ് സുലൈമാനെ ആക്രമിച്ചത്. കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു.
ചുറ്റിക കൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ സുലൈമാന്റെ നെഞ്ചത്തും പലതവണ ചവിട്ടി. വീണു കിടന്ന സുലൈമാനെ വീണ്ടും ആയുധം കൊണ്ട് ആക്രമിക്കുന്നതും വെട്ടിപരിക്കേല്‍പ്പിക്കുന്നതും സി.സി.റ്റി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.